100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സെന്‍സെക്‌സിലെ 30 ഓഹരികളില്‍ നിന്ന് ഡോ.റെഡ്‌ഢീസിനെ ഒഴിവാക്കുന്നു; പകരം ടാറ്റാ മോട്ടോഴ്‌സ്‌

സെന്‍സെക്‌സില്‍ ഉള്‍പ്പെടുന്ന 30 ഓഹരികളില്‍ നിന്ന്‌ ഡോ.റെഡ്‌ഢീസിനെ ഒഴിവാക്കുന്നു. പകരം ടാറ്റാ മോട്ടോഴ്‌സ്‌ ഇടം പിടിക്കും. ഡിസംബര്‍ 19ന്‌ ആണ്‌ മാറ്റം പ്രാബല്യത്തില്‍ വരുന്നത്‌.

സെന്‍സെക്‌സില്‍ 0.8 ശതമാനം വെയിറ്റേജുള്ള ഡോ.റെഡ്‌ഢീസ്‌ ഒഴിവാക്കപ്പെടുന്നതോടെ ഇന്‍ഡക്‌സ്‌ ഫണ്ടുകളും ഇടിഎഫുകളും ഈ ഓഹരി വിറ്റൊഴിയും. തത്‌ഫലമായി 100 ദശലക്ഷം ഡോളര്‍ ആയിരിക്കും ഈ ഓഹരിയില്‍ നിന്ന്‌ പിന്‍വലിക്കപ്പെടുന്നത്‌.

സെന്‍സെക്‌സില്‍ 1.1 ശതമാനം വെയിറ്റേജോടെയാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഇടം പിടിക്കുന്നത്‌. ഇന്‍ഡക്‌സ്‌ ഫണ്ടുകളും ഇടിഎഫുകളും ഈ വെയിറ്റേജിന്‌ അനുസൃതമായി ഈ ഓഹരി വാങ്ങും.

തത്‌ഫലമായി 135 ദശലക്ഷം ഡോളര്‍ ടാറ്റാ മോട്ടോഴ്‌സില്‍ നിക്ഷേപിക്കപ്പെടും. ആറ്‌ മാസത്തിലൊരിക്കലാണ്‌ സെന്‍സെക്‌സില്‍ പോര്‍ട്‌ഫോളിയോ പുനര്‍നിര്‍ണയം നടത്തുന്നത്‌.

എസ്‌&പി ബിഎസ്‌ഇ 100 സൂചികയില്‍ നിന്നും എസ്‌&പി ബിഎസ്‌ഇ നെക്‌സ്റ്റ്‌ 50 സൂചികയില്‍ നിന്നും അദാനി ടോട്ടല്‍ ഗ്യാസും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും ഒഴിവാക്കപ്പെടും.

പകരം അദാനി പവറും ഇന്ത്യന്‍ ഹോട്ടല്‍സും സ്ഥാനം പിടിക്കും.

X
Top