
കൊച്ചി: ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില ഏപ്രിൽ മുതൽ രണ്ട് ശതമാനം വർദ്ധിപ്പിക്കും.
അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം മൂലമാണ് ഉത്പാദന ചെലവിലെ വർദ്ധനയുടെ ഭാരം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരാകുന്നതെന്ന് ടാറ്റ മോട്ടോഴ്സ് വക്താവ് പറഞ്ഞു. ഇതോടെ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്ന് 1,047 രൂപയിലെത്തി.
ഈ വർഷം ജനുവരി ഒന്നിന് എല്ലാ വാണിജ്യ വാഹനങ്ങളുടെയും വില ടാറ്റ മോട്ടോഴ്സ് മൂന്ന് ശതമാനം വർദ്ധിപ്പിച്ചിരുന്നു. കൊവിഡ് രോഗവ്യാപനത്തിന് ശേഷം കമ്പനികൾ നിരവധി തവണ വില വർദ്ധിപ്പിച്ചെങ്കിലും രാജ്യത്തെ വാഹന വില്പന പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്.