കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്രാജ്യത്ത് ഭവന ആവശ്യകത ശക്തമെന്ന് ക്രെഡായ്5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനംസാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ: പണം കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങളുമായി ധനവകുപ്പ്പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി; സംവിധാനം കാര്യക്ഷമമാക്കാൻ 2 കോടി വകയിരുത്തി ബജറ്റ്

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങൾക്കെതിരെയും വ്യാജ വാർത്തകൾക്കെതിരെയും കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി ബജറ്റിൽ 2 കോടി അനുവദിച്ചതായി ധനമന്ത്രി.

സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളിൽപെട്ടവർക്കെതിരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്.

തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബർ വിം​ഗ് ശക്തിപ്പെടുത്തും.

പിആർഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

X
Top