
മുംബൈ: കഴിഞ്ഞ രണ്ടു വർഷത്തിൽ ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോഴ്സ് കൈവരിച്ചത് 178 ശതമാനത്തിന്റെ വളർച്ച. 2019-20 ൽ വിപണി വിഹിതം 4.8 ആയിരുന്നത് 2021-22 എത്തിയപ്പോഴേക്കും 12.1 ആയി ഉയർന്നു. വില്പന 1,33,000 യൂണിറ്റുകളിൽ നിന്നും 3,70,000 ആയി.
കേരളത്തിൽ വിപണി വിഹിതത്തിലെ വളർച്ച 114 ശതമാനമാണ്. രാജ്യത്തെ വിപണന ശൃംഖല വിപുലമായി. രണ്ട് വർഷത്തിനിടയിലെ വളർച്ച 47 ശതമാനം. സർവീസ് നെറ്റ് വർക്കിലാകട്ടെ 22 ശതമാനത്തിൻ്റെ വളർച്ച ഉണ്ടായി. എല്ലാ വിഭാഗങ്ങളിലും ഈ വളർച്ച ഉണ്ട്. ഇലക്ട്രോണിക് വാഹന വിഭാഗത്തിൽ ടാറ്റ വൻ കുതിപ്പ് ആണ് നടത്തിയത്. 47 ശതമാനത്തിൽ നിന്നും 87 ലേക്ക്. പ്രീമിയം ഹാച് സെഗ്മെന്റിൽ വളർച്ച 3 ൽ നിന്നും 20 ലേക്കാണ്.
കേരളത്തിൽ ഇലക്ട്രോണിക് വെഹിക്കിൾ വിഭാഗത്തിൽ 91 ശതമാനമാണ് കഴിഞ്ഞ രണ്ടു വർഷത്തിൽ ടാറ്റ കൈവശമാക്കിയ വിപണി വിഹിതം. കൊച്ചിയിൽ ഓണം ഓഫറുകൾ അവതരിപ്പിച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടാറ്റ മോട്ടോഴ്സ് സെയിൽസ് & മാർക്കറ്റിങ് വൈസ് പ്രസിഡന്റ് രാജൻ അംബ കമ്പനിയുടെ ഈ മേന്നേറ്റത്തിന്റെ കണക്കുകൾ മുന്നോട്ടു വച്ചത്.
ഉത്പന്ന വൈവിധ്യവത്കരണത്തിൽ ടാറ്റ ഇക്കാലയളവിൽ ശ്രദ്ധയൂന്നി. സമീപനം കൂടുതൽ ഉപഭോക്‌തൃ കേന്ദ്രീകൃതമാക്കി. സെയിൽസ്, സർവീസ് നെറ്റ്വർക്ക് വിപുലമാക്കി. ക്യാംപെയിനുകൾ ശക്തമാക്കി. വിപണി ഗവേഷണം, കസ്റ്റമർ ഫീഡ്ബാക്ക് എന്നിവക്ക് ഊന്നൽ കൊടുത്തു.
എസ് യുവി, ഹൈ എസ് യുവി സെഗ്മെന്റുകളിൽ കഴിഞ്ഞ വർഷം ടാറ്റ കാറുകൾ ഒന്നാമതെത്തി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാതത്തിലും ടാറ്റ മോട്ടോഴ്‌സ് മുന്നേറ്റം തുടരുകയാണ്. ഒരു പാദത്തിൽ ഏറ്റവും വലിയ ഉത്പാദനം നടത്തിയത് ഏപ്രിൽ-ജൂൺ കാലയളവിലാണ്.
കൂടുതൽ ടച് പോയിന്റുകളും, സർവീസ്, ആഫ്റ്റർ സെയിൽസ് സർവീസ് സൗകര്യങ്ങളും പുതിയ സാമ്പത്തിക വർഷത്തിൽ ടാറ്റ മോട്ടോഴ്‌സ് സജ്ജീകരിക്കും.
ടാറ്റ ഗ്രൂപ്പിൽ സമൂലമായുണ്ടായ സമീപനത്തിലെ മാറ്റമാണ് ടാറ്റ മോട്ടോഴ്സിനെയും സഹായിച്ചത്. അതി വേഗ മുന്നേറ്റം തുടരാൻ തന്നെയാണ് അവരുടെ പദ്ധതി.