ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

കാർഷിക വിളകളുടെ സംഭരണം നേരിട്ട് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം: കാർഷികവിളകളുടെ സംഭരണം നേരിട്ട് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേക്ക് മാറ്റാനുള്ള നടപടിതുടങ്ങി. കേരളത്തിൽ നെല്ല്, കൊപ്ര എന്നിവയുടെ സംഭരണം സംസ്ഥാന ഏജൻസികൾ മുഖേനെയാണ് നടത്തിയിരുന്നത്.

ഇതിന്റെ കണക്ക് നൽകുന്നതിനനുസരിച്ച് കേന്ദ്രവിഹിതം കൈമാറുകയാണ് ചെയ്യാറുള്ളത്.

അതിനുപകരം, കേന്ദ്രത്തിന്റെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർചെയ്യുന്ന കർഷകരുടെ ഉത്പന്നങ്ങൾ താങ്ങുവില അടിസ്ഥാനമാക്കി സംഭരിച്ച് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്നരീതി വരും. ചെറുധാന്യങ്ങൾ, പയർ, പരിപ്പ് തുടങ്ങിയവയുടെ രജിസ്ട്രേഷൻ ഇതിനകം തുടങ്ങി. വൈകാതെ മറ്റുവിളകളും തുടങ്ങും.

നാഷണൽ അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻ.സി.സി.എഫ്.) എന്നിവയെ കാർഷികവിളകളുടെ സംഭരണ ഏജൻസിയായി പൂർണമായും മാറ്റും. ഇവരുടേതാണ് സംയുക്ത പോർട്ടൽ.

വിള, കൃഷിഭൂമിയുടെ വിസ്തൃതി, ആധാർ എന്നിങ്ങനെയുള്ള വിവരങ്ങൾ കർഷകർ രജിസ്റ്റർ ചെയ്യണം.

X
Top