എട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റം

സതേൺ ഡെയറി ആന്റ് ഫുഡ് കോൺക്ലേവ് ഇന്ന് മുതൽ

കോഴിക്കോട്: സതേൺ ഡെയറി ആന്റ് ഫുഡ് കോൺക്ലേവിന് കോഴിക്കോട് ഗ്രേഡ് സെന്ററിൽ തുടക്കമായി. ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ കർഷക വികസനവും മൃഗ സംരക്ഷണ വകുപ്പ് മന്ത്രിമാരും ഒരുമിച്ച് ഉദ്ഘാടനം നിർവഹിച്ചു. നാളെ രാവിലെ 10-ന് പ്രി–കോൺഫറൻസ് പരിപാടി നടക്കും. ക്ഷീര മേഖലയിൽ മികവ് തെളിയിച്ച ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖർക്ക് ഔട്ട്‌സ്റ്റാൻഡിംഗ് ഡെയറി പ്രൊഫഷണൽ പുരസ്കാരം വിതരണം ചെയ്യും.

വനിതാ കർഷകർക്കായുള്ള വുമൺ ഡെയറി ഫാമർ പുരസ്കാരവും സമർപ്പിക്കും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. ആധുനിക ഡെയറി ഉപകരണങ്ങളുടെ പ്രദർശനവും വിവിധ വിത്തിനങ്ങളുടെയും സുഗന്ധവിളകളുടെയും സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. വിദ്യാർത്ഥികൾക്ക് മിൽമ സ്റ്റാളിൽ നിന്ന് പാൽ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. കോൺക്ലേവിനോട് അനുബന്ധിച്ച് നടക്കുന്ന ചർച്ചകൾക്കും സെമിനാറുകളിലും പ്രമുഖർ നേതൃത്വം നൽകും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നയ രൂപീകരണ പ്രവർത്തകർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ, സംരംഭകർ, ക്ഷീര കർഷകർ തുടങ്ങി രണ്ടായിരത്തിലേറെ പേർ പങ്കെടുക്കും.

X
Top