സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

വായ്പാ പലിശനിരക്ക് കുറച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍: പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി) വായ്പകളുടെ അടിസ്ഥാന പലിശനിരക്കുകളിലൊന്നായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്‍ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) കുറച്ചു.

പുതുക്കിയ നിരക്ക് നാളെ (ജൂണ്‍ 20) പ്രാബല്യത്തില്‍ വരും. എല്ലാ ശ്രേണികളിലും 0.05 ശതമാനം കുറവാണ് വരുത്തിയത്.

ഇതോടെ, എംസിഎല്‍ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പലിശനിരക്ക് താഴും. അതായത്, തിരിച്ചടവ് ബാധ്യത (ഇഎംഐ) കുറയും. സ്വര്‍ണപ്പണയം, ഓവര്‍ഡ്രാഫ്റ്റ്, ജിഎസ്‍ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എംസിഎല്‍ആര്‍ ബാധകമെന്ന് ബാങ്കിന്‍റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

പുതുക്കിയ നിരക്കുകള്‍
കഴിഞ്ഞ ഒരുവര്‍ഷത്തോളമായി തുടര്‍ച്ചയായി വര്‍ധിപ്പിച്ചശേഷമാണ് ഇപ്പോൾ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംസിഎല്‍ആര്‍ വെട്ടിക്കുറച്ചത്. ഇതുപ്രകാരം ഓവര്‍നൈറ്റ് (ഒറ്റനാള്‍), ഒരുമാസം എന്നിങ്ങനെ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിലവിലെ 9.80 ശതമാനത്തില്‍ നിന്ന് 9.75 ശതമാനമായി.

മൂന്നുമാസ കാലാവധിയുള്ളവയുടേത് 9.85 ശതമാനത്തില്‍ നിന്ന് 9.80 ശതമാനത്തിലേക്കും ആറ് മാസക്കാലാവധിയുള്ളവയുടേത് 9.90 ശതമാനത്തില്‍ നിന്ന് 9.85 ശതമാനത്തിലേക്കും കുറഞ്ഞു. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എംസിഎല്‍ആ‍ര്‍ 9.95 ശതമാനമാണ്. നിലവിലെ 10 ശതമാനത്തില്‍ നിന്നാണ് കുറഞ്ഞത്.

എന്താണ് എംസിഎല്‍ആര്‍?
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നാണ് എംസിഎല്‍ആര്‍. 2016ലാണ് റിസര്‍വ് ബാങ്ക് ഇത് നടപ്പാക്കിയത്.

റിസര്‍വ് ബാങ്കിന്‍റെ റീപ്പോ നിരക്ക് അടിസ്ഥാനമാക്കിയാണ് പ്രധാനമായും എംസിഎല്‍ആർ നിശ്ചയിക്കുക. റീപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായ മാറ്റം എംസിഎല്‍ആറിലും ഉണ്ടാകും.

വായ്പാ കാലാവധി, ബാങ്കിന്‍റെ പ്രവര്‍ത്തനച്ചെലവ് എന്നീ ഘടകങ്ങളും കൂടി എംസിഎല്‍ആര്‍ നിര്‍ണയത്തില്‍ ഉൾപ്പെടും. ഓരോ ബാങ്കിനും എംസിഎല്‍ആര്‍ വ്യത്യസ്തമാണ്.

X
Top