സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

എന്‍എസ്ഇയില്‍ എസ്എംഇ വിപണിമൂല്യം 1 ലക്ഷം കോടി കടന്നു

കണ്ണൂര്‍: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്‌ഫോമിലെ വിപണി മൂല്യം ഇതാദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു.

2012-ല്‍ സ്ഥാപിതമായ ശേഷം എന്‍എസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോം രാജ്യത്തെ വളരുന്ന ചെറുകിട, ഇടത്തരം കമ്പനികളുടെ സുസ്ഥിര വളര്‍ച്ച ത്വരിതപ്പെടുന്ന വിധത്തിലാണു പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്‌ഫോമില്‍ 7800 കോടി രൂപയിലേറെ സമാഹരിച്ച് 397 കമ്പനികളാണ് ലിസ്റ്റു ചെയ്തിട്ടുള്ളത്.

2017ല്‍ നിഫ്റ്റി എസ്എംഇ എമര്‍ജ് സൂചിക രൂപവല്‍ക്കരിക്കുകയും ചെയ്തു. 19 മേഖലകളില്‍ നിന്നുള്ള 166 കമ്പനികളാണ് നിലവില്‍ സൂചികയിലുളളത്. 2023 നവംബര്‍ വരെ 39.78 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്.

എന്‍എസ്ഇ എമര്‍ജില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നത് സുപ്രധാന നാഴികക്കല്ലാണെന്നും ഇന്ത്യന്‍ എംഎസ്എംഇ മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന സാധ്യതകളാണിത് സൂചിപ്പിക്കുന്നതെന്നും എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസര്‍ ശ്രീരാം കൃഷ്ണന്‍ പറഞ്ഞു.

X
Top