ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

എസ്‌എംഇ ഓഹരികള്‍ ലിസ്റ്റിംഗ്‌ ദിവസം വാങ്ങിയവര്‍ക്ക്‌ എന്ത് സംഭവിച്ചു?

മുംബൈ: എസ്‌എംഇ ഐപിഒകളുടെ(SME IPO) അലോട്ട്‌മെന്റ്‌ ലഭിക്കുന്നത്‌ ലോട്ടറിയടിക്കുന്നതു പോലെയാണ്‌ നിക്ഷേപകര്‍(Investors) കാണുന്നത്‌.

പ്രത്യേകിച്ചും 400 ഉം 500ഉം മടങ്ങ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെടുന്ന ഓഹരികള്‍ ലിസ്റ്റിംഗ്‌ ദിനത്തില്‍(Listing Day) തന്നെ 100 ശതമാനത്തോളം നേട്ടം നല്‍കുമ്പോള്‍ അത്‌ ലോട്ടറിക്ക്‌ സമാനമാകുന്നു.

അതേ സമയം ഐപിഒ കിട്ടിയവരില്‍ ലിസ്റ്റിംഗ്‌ ദിനത്തില്‍ തന്നെ നേട്ടമെടുത്തവര്‍ക്കാണ്‌ കൂടുതല്‍ ഗുണം കിട്ടിയിട്ടുള്ളത്‌. ലിസ്റ്റിംഗ്‌ ദിനത്തില്‍ ഓഹരി വാങ്ങിയവരില്‍ നല്ലൊരു ശതമാനത്തിനും പിന്നീട്‌ നഷ്‌ടം നേരിടേണ്ടി വന്നിട്ടുണ്ട്‌.

2024ല്‍ വിപണിയിലെത്തിയ 166 എസ്‌എംഇ ഐപിഒകളില്‍ മൂന്നില്‍ രണ്ടും കുറഞ്ഞത്‌ 50 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്‌. ഇതില്‍ 67 ഐപിഒകള്‍ നിക്ഷേപകരുടെ സമ്പത്ത്‌ ഇരട്ടിയാക്കി.

എസ്‌എംഇ ഐപിഒകളുടെ ലിസ്റ്റിംഗില്‍ പരമാവധി 90 ശതമാനം നേട്ടം മാത്രമേ പാടുള്ളൂവെന്ന നിബന്ധന രണ്ട്‌ മാസം മുമ്പ്‌ എന്‍എസ്‌ഇ കൊണ്ടുവരുന്നതു വരെ മിക്ക ഐപിഒകളും ഇരട്ടി നേട്ടമാണ്‌ നല്‍കിയത്‌.

അതേ സമയം ഇതിനൊരു മറുവശം കൂടിയുണ്ട്‌. ഈ വര്‍ഷം വിപണിയിലെത്തിയ 72 എസ്‌എംഇ ഐപിഒകളും ലിസ്റ്റിംഗ്‌ ദിനത്തില്‍ ക്ലോസ്‌ ചെയ്‌തതിനേക്കാള്‍ താഴ്‌ന്ന വിലയിലാണ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

ലിസ്റ്റിംഗ്‌ ദിനത്തില്‍ ക്ലോസ്‌ ചെയ്‌ത വിലയില്‍ നിന്നും 69 ശതമാനം വരെ ഇടിഞ്ഞ എസ്‌എംഇ ഓഹരികളുണ്ട്‌.

ലിസ്റ്റിംഗ്‌ ദിനത്തിലെ ഉയര്‍ന്ന നേട്ടം കണ്ട്‌ എസ്‌എംഇ ഓഹരികള്‍ വാങ്ങാന്‍ മുതിരുന്നവര്‍ ഉയര്‍ന്ന റിസ്‌കുള്ള വ്യാപാരമാണ്‌ നടത്തുന്നത്‌ എന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌.

പല ഓഹരികളും ലിസ്റ്റിംഗ്‌ ദിനത്തിലെ വിലയില്‍ നിന്നും നേരിട്ട ഇടിവ്‌ ആ ദിവസം വാങ്ങിയ പല നിക്ഷേപകരുടെയും കൈ പൊള്ളിച്ചിട്ടുണ്ട്‌.

X
Top