കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

സിയാലിന്റെ ആറ് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമായി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ (സിയാല്‍) ആറ് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ നയത്തില്‍ വ്യോമയാന-അനുബന്ധ മേഖല കൂടി ഉള്‍പ്പെടുത്തിയത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

പുതിയ സംരംഭങ്ങളില്‍ സിയാലിന്റെ ഉപകമ്പനിയായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡിന്റെ വിമാന അറ്റകുറ്റപ്പണി ഹാങ്ങറും ഉള്‍പ്പെടുന്നു.

”സര്‍ക്കാരിന്റെ പുതിയ വ്യവസായ നയത്തില്‍ 22 മുന്‍ഗണനാ മേഖലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യോമയാന അനുബന്ധ സൗകര്യവികസനം അതില്‍പ്പെടും.

സി.ഐ.എസ്.എല്‍ ഹാംഗറിന്റെ നടത്തിപ്പ് ചുമതലയുള്ള എയര്‍വര്‍ക്സ് ലിമിറ്റഡ് തങ്ങള്‍ക്ക് ദക്ഷിണേഷ്യയില്‍ തന്നെയുള്ള ഏറ്റവും മികച്ച വിമാന അറ്റകുറ്റിപ്പണി കേന്ദ്രമാണ് സിയാലിലേത് എന്ന് അറിയിച്ചിട്ടുണ്ട്.

ഇവിടെ ഇപ്പോള്‍ തന്നെ മുന്നോറോളം പേര്‍ ജോലി ചെയ്യുന്നു. സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ ഇത്തരം മേഖലകളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടാന്‍ ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്”- മന്ത്രി പി. രാജീവ് പറഞ്ഞു.

ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്ക്ള്‍
ഹാംഗറിന്റെ ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം, കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്ക്ള്‍, ഏപ്രണിലെ പുതിയ ലൈറ്റിംഗ് സംവിധാനം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഹാംഗറില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ആദ്യ വിദേശ വിമാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് മന്ത്രിയില്‍ നിന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍ ആയ ഫ്ളൈനാസിന്റെ മെയിന്റനന്‍സ് മാനേജര്‍ ഹമീദ് ഹുസൈന്‍ ഏറ്റുവാങ്ങി.

വിമാനത്താവളത്തിലേയ്ക്കുള്ള പ്രധാന റോഡിന് സമാന്തരമായി നിര്‍മിച്ച സര്‍വീസ് റോഡ് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

കാലടി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ വിമാനത്താവളത്തിലേയ്ക്ക് എത്താന്‍ പണികഴിപ്പിച്ച റോഡ് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്തു.

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് സ്വാഗതം പറഞ്ഞു. സിയാല്‍ ഡയറക്ടര്‍ എന്‍.വി. ജോര്‍ജ്‌,സി.ഐ.എ.എസ്.എല്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജെ.പൂവട്ടില്‍, എയര്‍വര്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് ഭാസ്‌കര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

X
Top