ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഷാഡോഫാക്സ് ടെക്നോളജീസ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ഷാഡോഫാക്സ് ടെക്നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഐപിഒ 2,000 ڊ 2,500 കോടി രൂപയുടേതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഐപിഒയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ മൂല്യം ഏകദേശം 8,500 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്.

പുതിയ ഓഹരികളുടെ ഐപിഒയിലൂടെ ലഭിക്കുന്ന വരുമാനം ശേഷിയും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നതിനും നെറ്റ്വര്‍ക്ക് ബിസിനസിലെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും വിനിയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും അറിയുന്നു.

X
Top