സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ഇന്ത്യൻ ഓഹരിവിപണികൾ കനത്ത നഷ്ടത്തിൽ; കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികള്‍

മുംബൈ: വിപണിയില് കനത്ത ഇടിവിന്റെ രണ്ടാം ദിനം. സെന്സെക്സിന് ആയിരത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 17,550 നിലവാരത്തിലുമെത്തി. ഹിന്ഡെന്ബര്ഗിന്റെ ആരോപണത്തെ തുടര്ന്ന് അദാനി ഓഹരികള് രണ്ടാം ദിവസവും സമ്മര്ദത്തിലായി.

അദാനി ട്രാന്സ്മിഷന്, അദാനി ടോട്ടല് ഗ്യാസ് എന്നിവയുടെ ഓഹരി വില 20 ശതമാനത്തോളം ഇടിഞ്ഞു. രണ്ടു വ്യാപാര ദിനങ്ങളിലായി അദാനി ഓഹരികളുടെ വിപണിമൂല്യത്തില് 3.65 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

ഉയര്ന്ന മൂല്യത്തില് തുടരുന്നതിനാല് അദാനി ഓഹരികളില് ഇനിയും ഇടിവുണ്ടായേക്കാമെന്നാണ് വിലയിരുത്തല്. 20,000 കോടി സമാഹരിക്കാന് ലക്ഷ്യമിട്ട് അദാനി എന്റര്പ്രൈസസിന്റെ എഫ്പിഒയ്ക്ക് തുടക്കമായെങ്കിലും 5 ശതമാനം ഇടിവോടെയാണ് ഓഹരിയില് വ്യാപാരം നടക്കുന്നത്. 3,112-3,276 നിലവാരത്തിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 31നാണ് ഇഷ്യു അവസാനിക്കുക.

ഓട്ടോ കമ്പനികളില് നിന്ന് മികച്ച പ്രവര്ത്തനഫലം പുറത്തുവരുന്നതിനാല് ഈ മേഖലയിലെ ഓഹരികളില് ഉണര്വുണ്ടായിട്ടുണ്ട്. അദാനി എന്റര്പ്രൈസസ്, അദാനി പോര്ട്സ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്. ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള് നേട്ടത്തിലുമാണ്.

സെക്ടറല് സൂചികകളില് നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, സ്വകാര്യ ബാങ്ക് സൂചികകളാണ് പ്രധാനമായും നഷ്ടത്തില്. ഓട്ടോ സൂചികയില് രണ്ടുശതമാനത്തോളം ഉയര്ന്നാണ് വ്യാപാരം നടക്കുന്നത്. ഫാര്മ, റിയാല്റ്റി, മീഡിയ സൂചികകളും നേട്ടത്തിലാണ്.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള് ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

X
Top