ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

3 ദിവസത്തിനിടെ സെന്‍സെക്‌സിലെ തകര്‍ച്ച 1,600 പോയന്റ്; നിക്ഷേപകര്‍ക്ക് നഷ്ടം 5.4 ലക്ഷം കോടി

മുംബൈ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല് റിസര്വ് ഇത്തവണ തല്സ്ഥിതി തുടര്ന്നെങ്കിലും നിരക്ക് ഉയര്ന്ന നിലയില് തുടരുമെന്ന് സൂചന നല്കിയത് വിപണിക്ക് തിരിച്ചടിയായി. മൂന്നാമത്തെ വ്യാപാര ദിനത്തിലും സൂചികകള് തകര്ച്ച നേരിട്ടു.

വിദേശ നിക്ഷേപകരുടെ പിന്മാറ്റവും അസംസ്കൃത എണ്ണ വിലയിലെ കുതിപ്പും വിപണിക്ക് തിരിച്ചടിയായി.

ഐടി, എഫ്എംസിജി, ഓട്ടോ, ധനകാര്യ സേവനം, ബാങ്ക്, ക്യാപിറ്റല് ഗുഡ്സ്, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ സെക്ടറുകളിലെ ഓഹരികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. ഊര്ജം, റിയാല്റ്റി, ഓയില് ആന്ഡ് ഗ്യാസ്, ലോഹം തുടങ്ങിയ മേഖലകളിലെ ഓഹരികള് നേട്ടമുണ്ടാക്കുകയും ചെയ്തു.

തിങ്കളാഴ്ച 242 പോയന്റും ബുധനാഴ്ച 796 പോയന്റും വ്യാഴാഴ്ച 570 പോയന്റുമാണ് സെന്സെക്സിന് നഷ്ടമായത്. മൂന്ന് വ്യാപാര ദിനങ്ങളിലെ നഷ്ടം 1,608 പോയന്റ്. വിനായക ചതുര്ഥി പ്രമാണിച്ച് ചൊവാഴ്ച അവധിയായിരുന്നു.

വാള്സ്ട്രീറ്റിലെ തകര്ച്ച മറ്റ് ഏഷ്യന് സൂചികകളിലും പ്രതിഫലിച്ചു. പണപ്പെരുപ്പം ഉയര്ന്ന നിലയില് തുടരുന്നതിനാല് ഫെഡ് റിസര്വ് വര്ഷാവസാനത്തോടെ നിരക്ക് കൂട്ടിയേക്കുമെന്ന സൂചന നല്കിയതാണ് സൂചികകളെ ബാധിച്ചത്.

3,110 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസം വിദേശ നിക്ഷേപകര് വിറ്റത്. ഈ മാസം രാജ്യത്തെ ഓഹരി വിപണിയില് നിന്ന് പിന്വലിച്ചതാകട്ടെ 5,213 കോടി രൂപയുമാണ്.

മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സിപ്ല, എസ്ബിഐ, ഇന്ഡസിന്ഡ് ബാങ്ക്, ഹീറോ മോട്ടോര്കോര്പ്, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ തകര്ച്ച പ്രധാനമായും തകര്ച്ച നേരിട്ടത്.

X
Top