ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യൻ ഓഹരി വിപണിയില്‍ കുതിപ്പ്‌

മുംബൈ: ഇറാനും യുഎസും തമ്മില്‍ സമാധാന ഉടമ്പടി യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ ഇന്നലെ ഓഹരി വിപണിയിലെ കുതിപ്പിന്‌ വഴിയൊരുക്കി. ക്രൂഡ്‌ ഓയില്‍ വില അഞ്ച്‌ ശതമാനം ഇടിഞ്ഞ്‌ 86.4 ഡോളറിലെത്തിയതും വിപണിക്ക്‌ ഉത്തേജനം പകര്‍ന്നു.

നിര്‍ദ്ദിഷ്‌ട കരാറില്‍ ഉപരോധങ്ങള്‍ നിര്‍ത്താനും ഹോര്‍മുസ്‌ കടലിടുക്കിലെ യുഎസ്‌ നാവിക ഉപരോധം അവസാനിപ്പിക്കാനും ഇറാന്‌ ചുറ്റും നിലയുറപ്പിച്ച അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനും നിര്‍ദേശങ്ങളുണ്ടെന്ന്‌ മാധ്യമ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സെന്‍സെക്‌സ്‌ 1695 പോയിന്റ്‌ ഉയര്‍ന്ന്‌ 75,527ലും നിഫ്‌റ്റി 461 പോയിന്റ്‌ നേട്ടത്തോടെ 23,622ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി ഓഹരികളില്‍ ശ്രീറാം ഫിനാന്‍സ്‌, ബജാജ്‌ ഫിനാന്‍സ്‌, എല്‍&ടി, ഇന്‍ഡിഗോ, ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സ്‌ എന്നിവ നേട്ടത്തില്‍ മുന്നില്‍ നിന്നപ്പോള്‍ നെസ്‌ലെ ഇന്ത്യ, ഒഎന്‍ജിസി, ടെക്‌ മഹീന്ദ്ര, എസ്‌ബിഐ ലൈഫ്‌, ടാറ്റാ കണ്‍സ്യൂമര്‍ എന്നിവ കൂടുതല്‍ നഷ്‌ടം രേഖപ്പെടുത്തി.

ഐടി ഒഴികെ എല്ലാ മേഖലാ സൂചികകളും മുന്നേറ്റം നടത്തി. റിയല്‍ എസ്റ്റേറ്റ്‌ സൂചിക മൂന്നര ശതമാനവും ബാങ്ക്‌ സൂചിക മൂന്ന്‌ ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ്‌, ഓയില്‍ & ഗ്യാസ്‌ സൂചികകള്‍ രണ്ട്‌ ശതമാനം വീതവും ഉയര്‍ന്നു.

നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക 2.43 ശതമാനവും സ്‌മോള്‍കാപ്‌ 100 സൂചിക 2.80 ശതമാനവും നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തു.

X
Top