ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ 5% ഓഹരികള്‍ മാത്രം

ഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും പുതിയ റെക്കോഡ്‌ നിലവാരം രേഖപ്പെടുത്തിയിട്ടും വിപണിയിലെ മൊത്തം ഓഹരികളില്‍ അഞ്ച്‌ ശതമാനം മാത്രമാണ്‌ എക്കാലത്തെയും ഉയര്‍ന്ന വിലയോട്‌ അടുത്തുനില്‍ക്കുന്നത്‌.

എല്‍&ടി, ആക്‌സിസ്‌ ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, എസ്‌ബിഐ, അദാനി എന്റര്‍പ്രൈസസ്‌ തുടങ്ങിയ 63 ഓഹരികള്‍ മാത്രമാണ്‌ എക്കാലത്തെയും ഉയര്‍ന്ന വിലയോട്‌ അഞ്ച്‌ ശതമാനം വരെ അടുത്തായി വ്യാപാരം ചെയ്യുന്നത്‌.

നിഫ്‌റ്റി ജൂണില്‍ 52 ആഴ്‌ചത്തെ താഴ്‌ന്ന നിലവാരം രേഖപ്പെടുത്തിയതിനു ശേഷമുണ്ടായ കരകയറ്റത്തില്‍ വളരെ കുറച്ച്‌ ഓഹരികള്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂവെന്നാണ്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.

നിഫ്‌റ്റി പുതിയ ഉയരങ്ങളിലെത്തിയിട്ടും നിക്ഷേപകരുടെ പോര്‍ട്‌ഫോളിയോ മികച്ച നേട്ടം നല്‍കാത്തതിന്‌ കാരണവും ഇതുതന്നെ.

സെന്‍സെക്‌സ്‌ ഓരോ ദിവസവും പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങിയപ്പോള്‍ ഏകദേശം 60 ഓഹരികള്‍ മാത്രമാണ്‌ എക്കാലത്തെയും ഉയര്‍ന്ന വിലയോട്‌ അടുത്തെത്തിയത്‌. ബാങ്ക്‌, ഓട്ടോ, എഫ്‌എംസിജി ഓഹരികളാണ്‌ പ്രധാനമായും ഈ മുന്നേറ്റത്തില്‍ പങ്കുകൊണ്ടത്‌.

നിലവില്‍ ബിഎസ്‌ഇ ഓള്‍കാപ്‌ സൂചികയില്‍ ഉള്‍പ്പെടുന്ന 273 ഓഹരികള്‍ (23 ശതമാനം) എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 5 ശതമാനം മുതല്‍ 20 ശതമാനം വരെ താഴെയാണ്‌.

476 ഓഹരികള്‍ (41 ശതമാനം) എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനം മുതല്‍ 50 ശതമാനം വരെ താഴെയാണ്‌. 354 ഓഹരികള്‍ (30 ശതമാനം) റെക്കോഡ്‌ വിലയില്‍ നിന്നും 50 ശതമാനത്തിലെറേ താഴെയായാണ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

സൂചികയുടെയും ഒരു കൂട്ടം മുന്‍നിര ഓഹരികളുടെയും കാര്യത്തില്‍ മാത്രമാണ്‌ ബുള്‍ മാര്‍ക്കറ്റ്‌ നിലനില്‍ക്കുന്നതെന്നാണ്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.

എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനമോ അതിലേറെയോ താഴെ നില്‍ക്കുമ്പോഴാണ്‌ ഒരു ഓഹരിയോ സൂചികയോ ബെയര്‍ തരംഗത്തിന്റെ പിടിയില്‍ അമരുന്നത്‌ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

ഈ സാങ്കേതിക നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലെ ബുള്‍ മാര്‍ക്കറ്റില്‍ 40 ശതമാനം ഓഹരികളും ബെയര്‍ തരംഗത്തിന്റെ പിടിയിലാണെന്നതാണ്‌ വിരോധാഭാസം.

ലാര്‍ജ്‌കാപ്‌ ഓഹരികളില്‍ പോലും ഈ പ്രവണത നിലനില്‍ക്കുന്നു. മൂന്നിലൊന്ന്‌ ലാര്‍ജ്‌കാപ്‌ ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനം മുതല്‍ 50 ശതമാനം വരെ താഴെയാണ്‌.

14 ശതമാനം ലാര്‍ജ്‌കാപ്‌ ഓഹരികള്‍ മാത്രമാണ്‌ എക്കാലത്തെയും ഉയര്‍ന്ന വിലയോട്‌ അടുത്തുനില്‍ക്കുന്നത്‌.

X
Top