മുംബൈ: 2003-2005 കാലഘട്ടത്തിലെ 21 ഐ.പി.ഒകളുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളുടെ പശ്ചാത്തലത്തില്‍ 2.58 ലക്ഷം നിക്ഷേപകര്‍ക്ക് 15 കോടി രൂപ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിതരണം ചെയ്യും. 2.58 ലക്ഷം നിക്ഷേപകരില്‍ 1.15 ലക്ഷം നിക്ഷേപകര്‍ക്ക് അര്‍ഹമായ മുഴുവന്‍ തുകയും ബാക്കി നിക്ഷേപകര്‍ക്ക് ഭാഗികമായ തുകയും നല്‍കുമെന്ന് സെബി അറിയിച്ചു.
2023-25 കാലഘട്ടത്തില്‍ നടന്ന ഐപിഒകളുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ റെഗുലേറ്റര്‍ അന്വേഷണം നടത്തി. ഓഹരി ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി നടന്ന അലോട്ട്‌മെന്‌റിലാണ് സെബി പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണം പൂര്‍ത്തിയായപ്പോള്‍, അനധികൃത നേട്ടങ്ങള്‍ കണ്ടെത്താന്‍ സെബി ചില വ്യക്തികള്‍ക്ക് നിര്‍ദ്ദേശം നല്‍കി