ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

നിക്ഷേപകര്‍ക്കുള്ള അലേര്‍ട്ടുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സെബി പരിഷ്‌കരിച്ചു

മുംബൈ: നിക്ഷേപകര്‍ക്കുള്ള മൊബൈല്‍, ഇ-മെയില്‍ അലേര്‍ട്ടുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സെബി പരിഷ്‌കരിച്ചു. പ്രവര്‍ത്തന സൗകര്യം വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉടനടി പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നിയമങ്ങള്‍, ബ്രോക്കര്‍മാര്‍ക്കുള്ള റെഗുലേറ്ററി കംപ്ലയിന്‍സും പ്രവര്‍ത്തന വഴക്കവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാന്‍ ലക്ഷ്യമിടുന്നു.

പുതുക്കിയ ചട്ടക്കൂടിന് കീഴില്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി ഒന്നിലധികം ക്ലയന്റുകള്‍ക്കായി ഒരു പൊതു മൊബൈല്‍ നമ്പറോ ഇ-മെയില്‍ വിലാസമോ അപ്ലോഡ് ചെയ്യാന്‍ കഴിയും.

ബ്രോക്കേഴ്സ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് ഫോറം (ഐഎസ്എഫ്) ഉള്‍പ്പെടെയുള്ള പങ്കാളികള്‍ ഉന്നയിക്കുന്ന ദീര്‍ഘകാല ആശങ്കകള്‍ പരിഹരിച്ച് 2011-ലും 2024 ഓഗസ്റ്റിലും പുറത്തിറക്കിയ സെബിയുടെ മുന്‍ സര്‍ക്കുലറുകള്‍ പരിഷ്‌ക്കരിച്ച ചട്ടക്കൂടാണിത്.

പങ്കിട്ട കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ സാധൂകരിക്കുന്നതിന് ആവശ്യമായ എല്ലാ രേഖാമൂലമുള്ള അംഗീകാരങ്ങളും തീരുമാനങ്ങളും ഉണ്ടായിരിക്കണമെന്ന് ഏറ്റവും പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

കൂടാതെ, ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പ്രസക്തമായ ബൈ-ലോകളിലും നിയമങ്ങളിലും നിയന്ത്രണങ്ങളിലും ആവശ്യമായ ഭേദഗതികള്‍ വരുത്താനും മാറ്റങ്ങളെക്കുറിച്ച് അംഗങ്ങളെ അറിയിക്കാനും റെഗുലേറ്റര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

X
Top