സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ഐപിഒ നിക്ഷേപകരില്‍ 54 ശതമാനവും ഒരാഴ്ചക്കുള്ളില്‍ ഓഹരി വിറ്റ് ലാഭമെടുക്കുന്നതായി സെബി

മുംബൈ: ഐപിഒ(IPO) വഴി ലഭിച്ച ഓഹരികൾ ഉടനെ വിറ്റ് ലാഭമെടുക്കാനാണ് നിക്ഷേപകർക്ക്(Investors) താത്പര്യമെന്ന് സെബിയുടെ(Sebi) കണ്ടെത്തൽ.

പ്രാരംഭ ഓഹരി വില്പന വഴിയുള്ള 54 ശതമാനം ഓഹരികളും വിപണിയിൽ ലിസ്റ്റ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ നിക്ഷേപകർ വിറ്റൊഴിവാക്കുന്നതായാണ് പഠനത്തിൽ കണ്ടെത്തിയത്.

2021 ഏപ്രിലിനും 2023 ഡിസംബറിനും ഇടയിൽ ലിസ്റ്റ് ചെയ്ത 144 കമ്പനികളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം. റീട്ടെയിൽ നിക്ഷേപകർ ഒഴികെയുള്ള സ്ഥാപനേതര വിഭാഗത്തിൽ 63.3 ശതമാനവും ചെറുകിടക്കാരിൽ 42.7 ശതമാനവും ഓഹരികൾ വിറ്റൊഴിഞ്ഞു.

ലിസ്റ്റ് ചെയ്യുമ്പോൾ നഷ്ടത്തിലാകുന്ന ഓഹരികളേക്കാൾ നേട്ടത്തിലാകുന്നവയിലാണ് ഈ പ്രവണത കൂടുതലെന്ന് പഠനം പറയുന്നു. ഒരാഴ്ചക്കിടെ ഓഹരി വില 20 ശതമാനം ഉയർന്നപ്പോൾ ചെറുകിട നിക്ഷേപകരിൽ 67.6 ശതമാനവും വിറ്റ് ലാഭമെടുത്തു.

അതേസമയം, ഐപിഒ വഴി ഓഹരികൾ സമാഹരിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ കാലം നിക്ഷേപം നിലനിർത്തുന്നതായും കണ്ടെത്തി. അനുവദിച്ച ഓഹരി മൂല്യത്തിന്റെ 3.3ശതമാനമാത്രമാണ് ഒരാഴ്ചക്കുള്ളിൽ ഇവർ വിറ്റത്.

ബാങ്കുകളാകട്ടെ ഒരാഴ്ചക്കുള്ളിൽ 79.8 ശതമാനം മൂല്യവരുന്ന ഓഹരികളും വിറ്റഴിക്കാൻ തിരക്കുകൂട്ടിയതായി സെബി വിലയിരുത്തുന്നു.

ഐപിഒ നിക്ഷേപകരിൽ 70ശതമാനം പേരും നാല് സംസ്ഥാനങ്ങളിൽ നിന്നാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് നിക്ഷേപകരുടെ എണ്ണത്തിൽ മുൻനിരയിലുള്ള സംസ്ഥാനങ്ങൾ.

ഗുജറാത്തിൽ നിന്നുള്ള ചെറുകിട നിക്ഷേപകർക്ക് വിഹിതത്തിന്റെ 39.3 ശതമാനം ലഭിച്ചു. മഹാരാഷ്ട്രയിൽ ഇത് 13.5 ശതമാനവും രാജസ്ഥാനിൽ 10.5ശതമാനവുമാണ്.

X
Top