ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സ്റ്റോക്ക് ബ്രോക്കര്‍മാരുടെ യോഗ്യത: മാനദണ്ഡങ്ങള്‍ വിപുലീകരിക്കാന്‍ സെബി

മുംബൈ: സ്റ്റോക്ക് ബ്രോക്കര്‍മാരുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിന് അധിക മാനദണ്ഡങ്ങള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ആലോചിക്കുന്നു. ഗണ്യമായ എണ്ണം ക്ലയന്റുകള്‍, ഫണ്ടുകള്‍, ട്രേഡിംഗ് അളവുകള്‍ എന്നിവയ്‌ക്കൊപ്പം ആസ്തി ആവശ്യകത കൂടി പരിഗണിക്കാനാണ് നിര്‍ദ്ദേശം.
ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ക്യുഎസ്ബികള്‍(ക്വാളിഫൈഡ് സ്റ്റോക്ക് ബ്രോക്കര്‍) കൂടുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഉയര്‍ന്ന അറ്റമൂല്യം ഉള്‍പ്പെടെ. മാത്രമല്ല, ഇവ റെഗുലേറ്റര്‍, മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും. ക്യുഎസ്ബികള്‍ കൂടുതല്‍ റിസ്‌ക് മാനേജ്‌മെന്റ് ആവശ്യകതകള്‍ പാലിക്കണമെന്നും സെബി ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് പറഞ്ഞു.

ക്ലൈയ്ന്റുകളുടെ അളവിനും വ്യാപാര അളവിനും ആനുപാതികമായി മൂലധനം സമാഹരിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം.മികച്ച 5 ഡിസ്‌ക്കൗണ്ട് ബ്രോക്കര്‍മാരുടെ വിപണി വിഹിതം 59 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈയിടെ പുതിയ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സെബി തയ്യാറായിരുന്നു. ഇത് പ്രകാരം ക്ലിയറിംഗ് ഹൗസില്‍ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് സെക്യൂരിറ്റികള്‍, ഒരു പ്രവൃത്തി ദിവസത്തിനകം ഡീമാറ്റ് അക്കൗണ്ടുകളിലേയ്ക്ക് മാറ്റപ്പെടണം.

പൂര്‍ണ്ണമായി അടയ്ക്കാത്ത സെക്യൂരിറ്റികള്‍ക്കായി ക്ലയ്ന്റ് അണ്‍പെയ്ഡ് സെക്യൂരിറ്റീസ് പ്ലെഡ്ജ് അക്കൗണ്ട് എന്ന പേരില്‍ പുതിയ അക്കൗണ്ട് തുടങ്ങണമെന്നും റെഗുലേറ്റര്‍ ആവശ്യപ്പെട്ടു. പൂര്‍ണ്ണമായി അടയ്ക്കാത്ത സെക്യൂരിറ്റികള്‍ ക്ലയന്റിന്റെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും തുടര്‍ന്ന് ‘അടയ്ക്കാത്ത’ കാരണം ചുണ്ടിക്കാട്ടി ഒരു ഓട്ടോപ്ലെഡ്ജ് സൃഷ്ടിക്കുകയും വേണം.

ട്രേഡിംഗ് അല്ലെങ്കില്‍ ക്ലിയറിംഗ് അംഗങ്ങള്‍ (ടിഎം / സിഎം) ക്ലയന്റിന്റെ ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ ഫണ്ട് ബാധ്യതകളെക്കുറിച്ചും അത്തരം സെക്യൂരിറ്റികള്‍ വില്‍ക്കുന്നതിനുള്ള അവരുടെ അവകാശത്തെക്കുറിച്ചും ഇമെയില്‍ അല്ലെങ്കില്‍ എസ്എംഎസ് വഴി ക്ലയന്റുകളെ അറിയിക്കേണ്ടതുണ്ട്. ‘ക്ലയന്റ് അതിന്റെ ഫണ്ട് ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍, ടിഎം / സിഎം പേഔട്ട് കഴിഞ്ഞ് അഞ്ച് ട്രേഡിംഗ് ദിവസത്തിനുള്ളില്‍ സെക്യൂരിറ്റികള്‍ വിപണിയിലേയ്ക്ക് തിരിച്ചയക്കണം. ഈ അടയ്ക്കാത്ത സെക്യൂരിറ്റികള്‍ സവിശേഷമായ ക്ലയന്റ് കോഡ് ഉപയോഗിച്ചാണ് വിപണിയില്‍ വില്‍ക്കപ്പെടുകയെന്നും സെബി പറയുന്നു.

അത്തരം ഇടപാടുകളിലെ ലാഭമോ നഷ്ടമോ ബന്ധപ്പെട്ട ക്ലയന്റ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ക്രമീകരിക്കുകയോ ചെയ്യും. ക്ലയ്ന്റ് ബാധ്യതയുള്ള സെക്യൂരിറ്റികള്‍ക്ക് മാത്രമേ പ്ലെഡ്ജ് ഉപയോഗപ്പെടുത്താനാകൂ. പ്ലെഡ്ജ് ചെയ്ത ശേഷം ഓഹരികള്‍ വില്‍ക്കുന്നതിനായി ബ്ലോക്ക് ചെയ്യപ്പെടും. ‘പേയ്ഔട്ട് കഴിഞ്ഞ് ഏഴ് ട്രേഡിംഗ് ദിവസങ്ങള്‍ക്കുള്ളില്‍ അത്തരം പ്ലെഡ്ജ് പ്രയോഗിക്കുകയോ റിലീസ് ചെയ്യുകയോ ചെയ്തില്ലെങ്കില്‍, സെക്യൂരിറ്റികളിലെ പ്ലെഡ്ജ് ഓട്ടോ റിലീസ് ആവുകയും സെക്യൂരിറ്റികള്‍ വായ്പയില്ലാതെ സൗജന്യ ബാലന്‍സായി ക്ലയന്റിന് ലഭ്യമാകുകയും ചെയ്യും, സെബി പറഞ്ഞു.

X
Top