ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

സ്റ്റോക്ക് ബ്രോക്കര്‍മാരോടും ഡെപോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സുകളോടും വെബ്‌സൈറ്റ് തുടങ്ങാനാവശ്യപ്പെട്ട് സെബി

മുംബൈ: സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സ് എന്നിവരോട് അവശ്യവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വെബ്‌സൈറ്റ് തുടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കയാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). വിശ്വാസ്യത നിക്ഷേപകന് ബോധ്യപ്പെടാന്‍ ഉതകുന്ന വിധത്തില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, രജിസ്‌ട്രേഡ് അഡ്രസ്, ബ്രാഞ്ചുകളുടെ അഡ്രസ്, പേര്, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.കംപ്ലയന്‍സ് ഓഫീസര്‍ ഉള്‍പ്പടെ ബന്ധപ്പെട്ടയാളുകളുടെ പേരും മറ്റ് വിവരങ്ങളും ചേര്‍ക്കണം.

അക്കൗണ്ട് തുറക്കുന്ന രീതി, പരാതികള്‍ എങ്ങിനെ സമര്‍പ്പിക്കാം, പരാതികളുടെ നിജസ്ഥിതി എന്നിവ നിക്ഷേപകന് ബോധ്യപ്പെടുന്ന തരത്തിലാകണം വെബ്‌സൈറ്റിലെ വിവരങ്ങള്‍. സെബിയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും നല്‍കുന്ന അറിയിപ്പുകളും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണം.ഓഗസ്റ്റ് 16 നകം വെബ്‌സൈറ്റ് ആരംഭിച്ചിരിക്കണമെന്നാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഗസ്റ്റ് 23 ഓടെ വെബ്‌സൈറ്റ് യുആര്‍എല്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കണം. നിലവില്‍ രാജ്യത്ത് 5340 രജിസ്‌റ്റേര്‍ഡ് സ്‌റ്റോക്ക് ബ്രോക്കര്‍മാരാണുള്ളത്. 919 ഡെപോസിറ്ററി പാര്‍ട്ടിസിപ്പന്റുകളും പ്രവര്‍ത്തിക്കുന്നു (സിഡിഎസ്എല്ലില്‍ 639 എണ്ണവും എന്‍എസ്ഡിഎല്ലില്‍ 280 എണ്ണവും).

X
Top