
കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്ലൂചിപ്പ് ഓഹരികളില്‍ തുടരുന്ന ശക്തമായ വിറ്റൊഴിയലിനെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ 100 കമ്പനികളില്‍ 70 ശതമാനത്തിലും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്‌ന്ന നിലയില്‍.
ഇന്ത്യന്‍ ഓഹരികളോട് വിദേശ നിക്ഷേപകര്‍ക്കുള്ള താല്‌പര്യം ഗണ്യമായി കുറഞ്ഞതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. വിദേശ നിക്ഷേപത്തിലെ ഈ ഇടിവ് എല്ലാ മേഖലകളിലുമുണ്ടെങ്കിലും, ലാര്‍ജ്‌ക്യാപ് കമ്പനികളില്‍ പ്രത്യേകിച്ച് ബാങ്കിങ്, ഐടി മേഖലകളില്‍ ഇത് വളരെ പ്രകടമാണ്.
ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ജിന്‍ഡാല്‍ സ്‌റ്റീല്‍, മാരുതി സുസുക്കി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, അദാനി എന്റര്‍െ്രപെസസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ് എന്നീ കമ്പനികളിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായുള്ള ഏറ്റവും താഴ്‌ന്ന നിരക്കിലേക്ക് കൂപ്പുകുത്തി.
ഡിഎല്‍എഫ്, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, ബജാജ് ഹോള്‍ഡിങ്‌സ് & ഇന്‍വെസ്‌റ്റ്‌മെന്റ്, അള്‍ട്രാടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ട്രെന്റ്, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്‌ട്രീസ്, ശ്രീറാം ഫിനാന്‍സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് 10 കമ്പനികളിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 15 വര്‍ഷത്തിലേറെയായുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്.
ഉയര്‍ന്ന വരുമാന വളര്‍ച്ച വാഗ്‌ദാനം ചെയ്യുന്ന മറ്റ് വിപണികളിലേക്ക് ആഗോള നിക്ഷേപകര്‍ മൂലധനം മാറ്റിയതോടെ, ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ പുനര്‍നിര്‍ണയം ചെയ്യപ്പെട്ടതാണ് വിദേശ ഓഹരി പങ്കാളിത്തത്തിലെ ഈ ഇടിവിന് കാരണം. എംഎസ്‌സിഐ എമര്‍ജിങ് മാര്‍ക്കറ്റ്‌സ് സൂചികയിലെ ഇന്ത്യയുടെ വെയ്‌റ്റേജ് 2024ലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 20 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ ഏകദേശം 11 ശതമാനമായി കുറഞ്ഞു.
അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ കുതിപ്പ് പ്രയോജനപ്പെടുത്താന്‍ ആഗോള നിക്ഷേപകര്‍ മത്സരിച്ചതോടെ തായ്‌വാനും ദക്ഷിണ കൊറിയയും ചേര്‍ന്ന് ഈ സൂചികയുടെ ഏതാണ്ട് പകുതിയോളം വിഹിതം കൈയടക്കി.
എല്‍ടിഐ മൈന്‍ഡ്‌ട്രീ, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എസ്‌ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, വരുണ്‍ ബിവറേജസ്, എച്ച്‌ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, സിപ്ല, എല്‍&ടി എന്നീ കമ്പനികളിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പങ്കാളിത്തം ഏഴ് മുതല്‍ എട്ട് വര്‍ഷം വരെയുള്ള ഏറ്റവും താഴ്‌ന്ന നിരക്കിലാണ്.
ഇന്ത്യന്‍ കമ്പനികളുടെ വരുമാന വളര്‍ച്ചയിലുണ്ടായ താരത്യേനയുള്ള മന്ദഗതി വിപണിയിലെ സമ്മര്‍ദ്ദം ഇരട്ടിയാക്കി.






