Alt Image
പഞ്ചസാര വില കുതിക്കുന്നു ◆ വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി ◆ തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ ◆ കാർഗോ നീക്കത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം ◆ സേവന മേഖലയില്‍ നാല് മാസത്തെ ഏറ്റവും വേഗതയേറിയ വളര്‍ച്ച ◆

മുഹൂര്‍ത്ത വ്യാപാരം നവംബര്‍ എട്ടിന്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ദീപാവലിയോട് അനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യപാരം നവംബര്‍ എട്ടിന് നടക്കും. നവംബർ എട്ടിന് ഉച്ചക്ക് ശേഷം 2.20 മുതല്‍ 3.30 വരെയാണ് പ്രത്യേക വ്യാപാരം. ഇക്വിറ്റി ഡെററ്റീവ് മാര്‍ക്കറ്റിലും എംസിഎക്‌സിലും ഇപ്പോള്‍ വ്യാപാരം നടക്കും.

1957ല്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചാണ് മുഹൂര്‍ത്ത വ്യാപാരത്തിന് തുടക്കം കുറിച്ചത്. 1992 മുതല്‍ എന്‍എസ്ഇയും മുഹൂര്‍ത്തവ്യാപാരത്തിന്റെ ഭാഗമാണ്. സാധാരണയായി മൂഹുര്‍ത്ത വ്യപാരത്തില്‍ ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം അവസാനിക്കുകയാണ് പതിവ്.

ഇക്കുറി യുഎസില്‍ മിഡ് ടേം തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടതിന്‍േറയും എണ്ണവില കുറഞ്ഞതിന്‍േറയും ആവേശത്തിലാണ് വിപണി. ഇത് വിപണിയിലെ മുഹൂര്‍ത്ത വ്യാപാരത്തിലും പ്രതിഫലിച്ചേക്കും.

X
Top