കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ക്ക് സെബിയുടെ നിര്‍ദ്ദേശങ്ങള്‍

മുംബൈ: പ്രവര്‍ത്തനങ്ങളും സേവനങ്ങളും ക്രമാനുഗതമായി അവസാനിപ്പിക്കുന്ന ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ക്ക് (സിസി) ബാധകമാകുന്ന നിര്‍ദ്ദേശങ്ങള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുറത്തിറക്കി. ഇത് പ്രകാരം സിസികള്‍ ഒരു നടപടിക്രമം(എസ്ഒപി) തയ്യാറാക്കേണ്ടതുണ്ട്. അടച്ചുപൂട്ടിയാലും സമ്പദ് വ്യവസ്ഥയ്ക്ക് പരിക്കേല്‍ക്കാത്ത രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനാണ് ഇത്.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങള്‍ സ്വമേധയാ ഉള്ളതോ അല്ലാത്തതോ ആകാം. ഈ കാരണങ്ങള്‍ ആദ്യമേ കണ്ടെത്തുകയും അതിനനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കുകയും വേണം. റെഗുലേറ്ററി ആക്ഷന്‍, ക്ലിയറിംഗ് അംഗം മൂലമുള്ള നഷ്ടം, വലിയ പ്രവര്‍ത്തനച്ചെലവുകള്‍, നിയമപരമായ ചിലവ് അല്ലെങ്കില്‍ നിക്ഷേപ നഷ്ടം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് സ്വമേധയമല്ലാത്ത അടച്ചുപൂട്ടല്‍.

റെഗുലേറ്ററി ആവശ്യകതകള്‍ അനുസരിച്ച്, സിസികള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് 1,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് ആവശ്യമാണ്. അവശ്യമായ വിറ്റുവരവ് നേടുന്നതില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷം പരാജയപ്പെടുന്ന പക്ഷം സ്വമേധയാ പ്രവര്‍ത്തനം അവസാനിപ്പിക്കണം. പ്രവര്‍ത്തനങ്ങളും സേവനങ്ങളും ക്രമാനുഗതമായി അവസാനിപ്പിക്കുന്നതിനായി ആദ്യം അപേക്ഷ സമര്‍പ്പിക്കണം.

X
Top