Alt Image
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും; വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം, പുതിയ പദ്ധതിറിട്ടയർ ചെയ്തവർക്ക് തുടങ്ങാം ‘ന്യൂ ഇന്നിങ്സ്’സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻഒഴിഞ്ഞുകിടക്കുന്ന വീടുകൾ വരുമാനമാക്കാൻ കെ ഹോംസ്ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

ഹെസ്‌കാസാവെയര്‍ ടെക്‌നോളജീസിന്റെ ഐപിയ്‌ക്ക്‌ സെബി അനുമതി

മുംബൈ: ഹെസ്‌കാസാവെയര്‍ ടെക്‌നോളജീസ്‌ ഉള്‍പ്പെടെ ആറ്‌ കമ്പനികളുടെ ഐപിഒകള്‍ക്ക്‌ സെബിയുടെ അനുമതി ലഭിച്ചു. പിഎംഇഎ സോളാര്‍ ടെക്‌, സ്‌കോഡ ട്യൂബ്‌സ്‌, അജാക്‌സ്‌ എന്‍ജിനീയറിംഗ്‌, ഓള്‍ ടൈം പ്ലാസ്റ്റിക്‌സ്‌, വിക്രന്‍ എന്‍ജിനീയറിംഗ്‌ എന്നിവയാണ്‌ ഐപിഒ നടത്തുന്നതിന്‌ അനുമതി ലഭിച്ച കമ്പനികള്‍.

അതിനിടെ ആനന്ദ്‌ രാത്തി ഗ്രൂപ്പിന്റെ ഭാഗമായ ബ്രോക്കറേജ്‌ കമ്പനി ആനന്ദ്‌ രാത്തി ഷെയര്‍ ആന്റ്‌ സ്റ്റോക്ക്‌ ബ്രോക്കേഴ്‌സിന്റെ ഓഫര്‍ ഡോക്യുമെന്റുകള്‍ സെബി മടക്കി അയച്ചു. ഐപിഒ വഴി 745 കോടി രൂപ സമാഹരിക്കാനായിരുന്നു ആനന്ദ്‌ രാത്തി ഷെയര്‍ ആന്റ്‌ സ്റ്റോക്ക്‌ ബ്രോക്കേഴ്‌സിന്റെ പദ്ധതി.

ഹെക്‌സാവെയര്‍ ടെക്‌നോളജീസ്‌ ഐപിഒ വഴി 9950 കോടി രൂപ സമാഹരിക്കും. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി നിലവിലുള്ള ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ & ടെക്‌നോളജി കമ്പനിയാണ്‌ ഹെക്‌സാവെയര്‍ ടെക്‌നോളജീസ്‌. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലാണ്‌ കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. 2020ല്‍ ഡിലിസ്റ്റ്‌ ചെയ്‌ത കമ്പനിയാണ്‌ അഞ്ച്‌ വര്‍ഷത്തിനു ശേഷം വീണ്ടും ലിസ്റ്റ്‌ ചെയ്യാനൊരുങ്ങുന്നത്‌.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഎംഇഎ സോളാര്‍ ടെക്‌ സൊല്യൂഷന്‍സ്‌ കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌ സെബിയ്‌ക്ക്‌ രേഖകള്‍ സമര്‍പ്പിച്ചത്‌. 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയ്‌ക്കു പുറമെ 11.23 ദശലക്ഷം നിലവിലുള്ള ഓഹരികളും കമ്പനി വിറ്റഴിക്കും.

ഗുജറാത്ത്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോഡ ട്യൂബ്‌സ്‌ 275 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

അജാക്‌സ്‌ എന്‍ജിനീയറിംഗ്‌ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി നിലവിലുള്ള 2.28 കോടി രൂപയുടെ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

X
Top