സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ആഗോള എണ്ണവിപണി കലങ്ങിമറിയുന്നു

ഡിമാൻഡ് പരമായി ചൈന സൗദിക്ക് പണികൊടുക്കാൻ തുടങ്ങയിട്ട് നാളേറെയായി. ചൈനയുടെ എണ്ണ ആവശ്യകത ഇന്നു വർധിക്കും, നാളെ വർധിക്കും എന്നു കരുതി കരുക്കൾ നീക്കി സൗദിയും, ഒപെക്കും കാത്തിരിക്കാൻ തുടങ്ങിയിട്ടും കാലം ഏറെയായി.

ഉൽപ്പാദനവും, വിതരണവും കുറച്ച് സൗദി ഇത്രയും നാൾ പിടിച്ചുനിന്നു. എന്നാൽ ഇനിയും അതു തുടരുക ദുഷ്‌കരമാണെന്ന തിരിച്ചറിവിലാണ് സൽമാൻ രാജകുമാരനും കൂട്ടരും. ഒടുവിൽ ദുർഗതിക്കു വഴിതുറന്ന ചൈനയോടുള്ള നീരസം കടുത്ത രീതിയിൽ പ്രകടിപ്പിക്കാൻ ഒരുങ്ങുകയകണ് സൗദിയെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം ചൈനയിലെ ദുർബലമായ ഡിമാൻഡ് പരിഗണിച്ച് സൗദി അങ്ങോട്ടുള്ള എണ്ണ വിതരണം വെട്ടിക്കുറയ്ക്കുകയാണ്. അടുത്തിടെ സൗദി അവസാന ഘട്ട നടപടിയെന്നോണം ഏഷ്യയ്ക്കുള്ള എണ്ണവില കുറച്ചിരുന്നു.

എന്നിട്ടും ചൈനയുടെ ഡിമാൻഡ് ഉയരുന്നില്ലെന്ന് തിരിച്ചറിവിലാണ് നടപടി. ഡിസംബറിലും സൗദിയിൽ നിന്നു ചൈനയിലേയ്ക്കുള്ള എണ്ണയുടെ വരവ് കുറയുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

അടുത്ത മാസം ചൈനയിലേക്കുള്ള സൗദി ക്രൂഡ് ഓയിൽ വിതരണം ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ അളവിലാകുമെന്നാണു വിലയിരുത്തൽ. ചൈനീസ് ക്രൂഡ് ഇറക്കുമതി ഈ വർഷം വളരെ താഴ്ന്ന നിരക്കിലാണ് നീങ്ങുന്നത്.

ഒക്ടോബറിൽ തുടർച്ചയായ ആറാം മാസവും ചരക്കു നീക്കം കുറഞ്ഞിരുന്നു. ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞിരിക്കുന്ന സമയമാണിതെന്നു കൂടി പരിഗണിക്കേണ്ടതുണ്ട്.

24 മണിക്കൂറിനിടെ ആഗോള എണ്ണവിലയിൽ 2.5 ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 2.36 ശതമാനം വിലയിടിഞ്ഞ് 72.13 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഡബ്ല്യു ടി ഐ ക്രൂഡ് ബാരലിന് 2.56% വില ഇടിഞ്ഞ് 68.58 ഡോളറിലെത്തി. അതേസമയം വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ ലഭ്യത ചൈന മുതലെടുക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ചൈനയും, ഇന്ത്യയുമാണ് റഷ്യയുടെ പ്രധാന വാങ്ങലുകാർ.

റഷ്യ നിലവിലെ വിപണി സാഹചര്യങ്ങൾ മുതലെടുക്കുന്നതിനായി രാജ്യത്തെ എണ്ണക്കമ്പനികളെ ലയിപ്പിക്കാൻ പദ്ധതിയിടുന്നുവെന്നാണ് വിവരം. സൗദി അരാംകോ പോലെ മറ്റൊരു ഭീമനെ സൃഷ്ടിക്കുകയാണ് റഷ്യയുടെ തന്ത്രം.

നിലവിലെ റഷ്യയുടെ സംസ്ഥാന ആസ്തികളായ റോസ്നെഫ്റ്റ്, ഗാസ്പ്രോം നെഫ്റ്റ്, സ്വകാര്യമേഖലയിയെ ലുക്കോയിൽ എന്നിവ സംയോജിപ്പിച്ച് ഒരു വലിയ സ്റ്റേറ്റ് ഓയിൽ കമ്പനി രൂപീകരിക്കാനാണ് നീക്കം.

റിപ്പോർട്ടുകൾ പ്രകാരം റോസ്‌നെഫ്റ്റ് മാത്രം നിലവിൽ പ്രതിദിനം ശരാശരി 3.5 ദശലക്ഷം ബാരൽ എണ്ണ വിപണിയിൽ എത്തിക്കുന്നുണ്ട്. ഗാസ്പ്രോം നെഫ്റ്റ് ഏകദേശം 2 ദശലക്ഷം ബിപിഡി ഉൽപ്പാദിപ്പിക്കുന്നു.

ലുക്കോയിലും 2 ദശലക്ഷത്തിലധികം ബിപിഡി പമ്പ് ചെയ്യുന്നുണ്ട്. ഇവർ ഒന്നിച്ചാൽ സൗദി അരാംകോയ്ക്ക് തൊട്ടുപ്പിന്നിൽ എത്താനാകും. അതേസമയം ഈ വാർത്തകൾ തെറ്റാണെന്ന് റോസ്‌നെഫ്റ്റ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. പക്ഷെ പൂർണമായി തള്ളാൻ സാധിക്കില്ലെന്നു വിദഗ്ധർ വാദിക്കുന്നു.

X
Top