ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് സൗദി അറേബ്യ

ന്യൂഡൽഹി: ഫുട്ബോൾ, ഗോൾഫ് എന്നിവയുൾപ്പെടെയുള്ള പ്രൊഫഷണൽ സ്പോർട്സിൽ ഉയർത്തിയ നിക്ഷേപങ്ങളുടെ ഒരു നിരയെ തുടർന്ന്, അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ലാഭകരമായ ഇവന്റായ ഇന്ത്യൻ പ്രീമിയർ ലീഗിൽ മൾട്ടി ബില്യൺ ഡോളർ ഓഹരി വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ.

30 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഹോൾഡിംഗ് കമ്പനിയിലേക്ക് ഐപിഎല്ലിനെ മാറ്റുന്നതിനെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകർ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും, അതിൽ സൗദി അറേബ്യ ഗണ്യമായ ഓഹരി എടുക്കുമെന്നും ഈ വിഷയവുമായി പരിചയമുള്ള ആളുകൾ പറഞ്ഞു.

സെപ്റ്റംബറിൽ സൗദി ഭരണാധികാരി ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ചർച്ചകൾ നടന്നത് എന്നാണ് ലഭ്യമാകുന്ന സൂചനകൾ.

ആ സമയത്ത് ചർച്ച ചെയ്ത പദ്ധതികൾക്ക് കീഴിൽ, പ്രീമിയർ ലീഗിലേക്ക് 5 ബില്യൺ ഡോളർ നിക്ഷേപിക്കാമെന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗ് അല്ലെങ്കിൽ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് പോലെ ടൂർണമെന്റിനെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കാമെന്നും സൗദി നിർദ്ദേശിച്ചു.

സൗദി ഗവൺമെൻറ് ഒരു കരാറിനായി സമ്മർദ്ദം ചെലുത്തുമ്പോഴും, ഇന്ത്യൻ സർക്കാരും ക്രിക്കറ്റ് റെഗുലേറ്ററായ ബിസിസിഐയും അടുത്ത വർഷം രാജ്യത്തു നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഈ നിർദ്ദേശം സ്വീകരിക്കാൻ സാധ്യതയുള്ളുവെന്നാണ് സൂചന.

സൗദി അറേബ്യയുടെ മുൻകാല കായിക നിക്ഷേപങ്ങളിൽ പലതും നിയന്ത്രിച്ചിട്ടുള്ള സോവറിൻ വെൽത്ത് ഫണ്ട് വഴിയാകും, ഒരു കരാറിൽ എത്തിയാൽ ആത്യന്തികമായി ബിസിസിഐയുമായി ഇടപാട് നടത്തുക. എന്നാൽ ഇതിൽ അന്തിമ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സൗദി അറേബ്യ സ്‌പോർട്‌സിനായി കോടിക്കണക്കിന് ഡോളർ വിനിയോഗിക്കുകയാണ്, രാജ്യത്തെ ഒരു ആഗോള ക്രിക്കറ്റ് ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് രാജ്യത്തെ കായിക ഭരണ സമിതി ചെയർമാൻ പറഞ്ഞു.

X
Top