ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

നികുതി കൂടും മുൻപേ വാഹനം സ്വന്തമാക്കാൻ തിരക്ക്

കൊച്ചി: സംസ്ഥാന ബജറ്റ് നിർദേശം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ പുതിയ വാഹനങ്ങളുടെ റോഡ് നികുതി കൂടുന്നതിനാൽ വാഹന വിൽപനയിൽ വൻ കുതിപ്പ്. 31ന് മുൻപ് റജിസ്റ്റർ ചെയ്താൽ മാത്രമേ നിലവിലുള്ള നിരക്കിൽ റോഡ് നികുതി അടയ്ക്കാൻ കഴിയൂ.

അവസാന ദിവസങ്ങളിലെ തിരക്ക് മുൻകൂട്ടി കണ്ട് പരമാവധി വാഹനങ്ങൾ 25നകം റജിസ്റ്റർ ചെയ്യുകയാണ് വാഹന ഡീലർമാരുടെ ലക്ഷ്യം.

ബജറ്റ് അനുസരിച്ച് 5 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് 1%, 5 ലക്ഷം മുതൽ 15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 2%, 15 ലക്ഷം മുതൽ 20 ലക്ഷം വരെയും, 20 ലക്ഷം മുതൽ 30 ലക്ഷം വരെയും അതിനു മുകളിലും 1% വീതമാണ് നികുതി വർധന.

വിൽക്കുന്ന ഭൂരിപക്ഷം കാറുകളും 5–15 ലക്ഷം രൂപ നിലവാരത്തിലുള്ളതാണ്. 2% നിരക്ക് കൂടുമ്പോൾ നികുതിയിലെ വർധന 10,000 മുതൽ 30,000 രൂപ വരെ. 15–20 ലക്ഷമാണു വിലയെങ്കിൽ 1% വർധന അനുസരിച്ച് 15,000 രൂപ മുതൽ 20000 രൂപ വരെ അധികം നൽകണം.

ഇതൊഴിവാക്കാനാണ് ഈ മാസം തന്നെ റജിസ്റ്റർ ചെയ്യാനുള്ള കൂട്ടപ്പൊരിച്ചിൽ.

X
Top