ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 20222022 ഓഗസ്റ്റിൽ ആധാർ വഴി 23.45 കോടി e-KYC ഇടപാടുകൾ നടത്തിജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തുമെന്ന് റോയിട്ടേഴ്‌സ് പോള്‍തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

റോയൽ എൻഫീൽഡ് ഹണ്ടർ 350 കേരളത്തിൽ പുറത്തിറക്കി

“ഇത് വലിയ നഗരങ്ങളുടെ വാഹനം”

കൊച്ചി: പ്രമുഖ മോട്ടോർ സൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് ഹണ്ടർ 350 കേരളത്തിൽ പുറത്തിറക്കി. നഗരങ്ങളിലെ തിരക്കിനെ നേരിടാൻ തക്ക വിധം രൂപകല്പന ചെയ്തതാണ് ഹണ്ടർ 350. ശക്തവും ചടുലവുമാണ് പുതിയ മോഡലെന്ന് കമ്പനി അവകാശപ്പെട്ടു. റെട്രോ, മെട്രോ മോഡലുകൾ ഉണ്ട്. ഗ്രാമ- നഗര വീഥികളിൽ ഒരു പോലെ അനായാസ റൈഡ് വാഗ്ദാനം ചെയ്യുന്നു.
റോഡ്സ്റ്റർ സെഗ്മെൻറിൽ റോയൽ എൻഫീൽഡിൻ്റെ മികച്ച വിപണിയാണ് കേരളം. തുടർച്ചയായ വളർച്ച കാണിക്കുന്നു. കഴിഞ്ഞ ഏതാനും വർഷം കൊണ്ട് ശക്തമായ ഒരു റൈഡിങ്ങ് കമ്യൂണിറ്റിയെ കേരളത്തിൽ സൃഷ്ടിക്കാനും കമ്പനിക്ക് കഴിഞ്ഞു. ഹണ്ടർ 350 കമ്പനിക്ക് പുതിയ ഉപഭോക്താക്കളെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ 126 റോയൽ എൻഫീൽഡ് ടച് പോയിൻ്റുകളിലും ഈ മോഡൽ ലഭിക്കും.
ഉപഭോക്താക്കളുമായി അടുത്തിടപെഴുകുകയും, നിരന്തര ബന്ധം പുലർത്തുകയും ചെയ്യുന്ന ശൈലിയാണ് കമ്പനിയുടേത്. അതുവഴി ഉപഭോക്താക്കളുടെ അഭിരുചികളും, താല്പര്യങ്ങളും, ആവശ്യകതയും തിരിച്ചറിയാൻ എളുപ്പം കഴിയുന്നു. പുതിയ മോഡലുകളും, പുത്തൻ ഫോർമാറ്റുകളും സൃഷ്ടിക്കാൻ കമ്പനിക്ക് അത് വഴി കഴിയുന്നു. ഹണ്ടർ 350 ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് രൂപകല്പന ചെയ്തതാണ്.
ശുദ്ധമായ മോട്ടോർ സൈക്ലിങ്ങ് അനുഭവം കൂടുതൽ സ്റ്റൈലിഷായി നൽകാൻ ഹണ്ടർ 350 ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 350 സിസി ജെ സീരീസ് പ്ലാറ്റ്ഫോമിലാണ് നിർമിച്ചിട്ടുള്ളത്.
നിരവധി വർഷത്തെ ഗവേഷണങ്ങൾക്കൊടുവിലാണ് പുറത്തിറക്കുന്നത്. വലിയ നഗരങ്ങളുടെ വാഹനമെന്ന വിശേഷണവും ഇതിനുണ്ട്. ഭാരം കുറവാണ്. വീൽ ബേസ് ചെറുതാണ്. തിരക്കുള്ള നഗര പാതകളിലെ റൈഡ് ഇത് സുഗമമാക്കുമെന്ന് റോയൽ എൻഫീൽഡ് ഇന്ത്യ ബിസിനസ് മേധാവി വി ജയപ്രദീപ് പറഞ്ഞു.
മൂന്ന് സീരീസുകളിലായി വ്യത്യസ്ത നിറഭേദങ്ങളിൽ ഹണ്ടർ 350 ലഭിക്കും.
ബുക്ക് ചെയ്താൽ ഡെലിവറി വൈകില്ല.
മികച്ച ഫിനാൻസ് സൗകര്യവുമുണ്ട്.

X
Top