ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ടാറ്റ മോട്ടോഴ്‌സും കമ്മിന്‍സും കൈകോര്‍ക്കുന്നു; ഹൈഡ്രജന്‍ എഞ്ചിന്‍ നിര്‍മ്മാണം ലക്ഷ്യം

ന്യൂഡല്‍ഹി: ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ഇന്റേര്‍ണല്‍ കമ്പഷന്‍ എഞ്ചിനുകളുടെ നിര്‍മ്മാണത്തിനായി ടാറ്റ മോട്ടോഴ്‌സും അമേരിക്കന്‍ കമ്പനി കമ്മിന്‍സും കൈകോര്‍ക്കുന്നു.

ഇതിനായി ടാറ്റ മോട്ടോഴ്‌സുമായി കരാറുണ്ടാക്കിയ കാര്യം കമ്മിന്‍സാണ് പുറത്തുവിട്ടത്. എഞ്ചിന് പുറമെ ഇന്ധന ബാറ്ററികളും ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ സിസ്റ്റങ്ങളും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.

വാഹന കമ്പനികള്‍ ഹരിത ഊര്‍ജ്ജത്തിലേയ്ക്ക് മാറാനായി തുനിയുന്ന അവസരത്തിലാണ് ഇരു കമ്പനികളും സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.

2070 ഓടെ പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. കമ്മിന്‍സിന്റെ ഹൈഡ്രജന്‍ എഞ്ചിന്‍ ലഭ്യമാകുന്ന ആദ്യ വിപണി ഇന്ത്യ ആയിരിക്കും.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്.

X
Top