ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

റിലയന്‍സ് ജിയോ എയര്‍ഫൈബര്‍ സേവനങ്ങള്‍ കേരളത്തിലുടനീളം ഇന്ന് മുതല്‍

കൊച്ചി: ഇന്ന് മുതല് കേരളത്തിലുടനീളം എയര് ഫൈബര് സേവനങ്ങള് വ്യാപിപ്പിക്കുമെന്ന് റിലയന്സ് ജിയോ. കേരളത്തില് തിരുവനന്തപുരം നഗരത്തില് മാത്രമായിരുന്നു ഇത് വരെ ജിയോ എയര് ഫൈബര് ലഭ്യമായിരുന്നത്. സെപ്റ്റംബര് 19നാണ് രാജ്യത്ത് ജിയോ എയര് ഫൈബറിന് തുടക്കമിട്ടത്.

ജിയോ എയര് ഫൈബര് പ്ലാനില് 30 എംബിപിഎസ് സ്പീഡില് അണ്ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡില് 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള് ലഭ്യമാണ്.

1199 രൂപയുടെ പ്ലാനില് നെറ്റ്ഫ്ളിക്സ്, ആമസോണ് പ്രൈം , ജിയോ സിനിമ പ്രീമിയം ഉള്പ്പെടെ 16 ഒ ടി ടി പ്ലാറ്റുഫോമുകള് ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒ ടി ടി ആപ്പുകള് ലഭ്യമാണ്.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കല് ഫൈബര് ഇന്ഫ്രാസ്ട്രക്ചര്. ജിയോയുടെ വിപുലമായ ഒപ്റ്റിക്കല് ഫൈബര് സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു.

രാജ്യത്തിന്റെ ഉള്പ്രദേശങ്ങളില് ഒപ്റ്റിക്കല് ഫൈബര് എത്തിക്കുന്നതില് സങ്കീര്ണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്ക്ക് ഹോം ബ്രോഡ്ബാന്ഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നുവെന്നും ജിയോ എയര് ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാന് കഴിയുമെന്നും കമ്പനി പറഞ്ഞു.

X
Top