ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

തിരിച്ചുവരവിന്റെ പാതയില്‍ കേരള ടൂറിസം

തിരുവനന്തപുരം: കേരളം സന്ദര്ശിച്ച ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില് റെക്കോര്ഡ് വര്ധനവ്. മുന് വര്ഷത്തെ വെച്ച് നോക്കുമ്പോള് ഈ വര്ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില് 196 ശതനമാനം വര്ധവാണ് രേഖപ്പടുത്തിയിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്ന്ന് ടൂറിസം മേഖലയിലുണ്ടായ ഗുരുതര പ്രതിസന്ധിയില് നിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് കേരള ടൂറിസമെന്നതാണ് ഈ കണക്കുകള് സൂചിപ്പിക്കുന്നത്.

ഈ വര്ഷം സെപ്തംബര് വരെയുള്ള 9 മാസങ്ങളില് മാത്രം കേരളത്തിലെത്തിയ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1.33 കോടിയാണ്.

കോവിഡ് പ്രതിസന്ധിക്ക് മുന്പുണ്ടായിരുന്ന സമയത്തേതിനേക്കാള് 1.49 ശതമാനം വര്ധനവാണ് ഇത്. സംസ്ഥാന ടൂറിസം വകുപ്പാണ് ഈ കണക്കുകള് പുറത്തുവിട്ടിരിക്കുന്നത്.

വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില് 600 ശതമാനത്തോളമാണ് വര്ധനവ്. ക്രൂയിസ് സീസണുള്പ്പടെ തുടക്കമായതോടെ കൂടുതല് വിദേശ സഞ്ചാരികള് കേരളത്തില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൊത്തത്തില് കേരളത്തിലെ ടൂറിസം മേഖലയുടെ വളര്ച്ച 120 ശതമാനമാണ്. ഹോട്ടലുകളില് നിന്നും റിസോര്ട്ടുകളില് നിന്നുമുള്ള ‘റിയല് ടൈം ഡേറ്റ’ ഉപയോഗപ്പെടുത്തിയാണു വിനോദ സഞ്ചാരികളുടെ കണക്കെടുത്തത്.

ആഭ്യന്തര ടൂറിസത്തില് എറണാകുളം ജില്ലയാണ് മുന്പില്. 28,93,961 സഞ്ചാരികളാണ് 2022 ലെ മൂന്ന് പാദങ്ങളില് ജില്ലയിലെത്തിയത്. 21,46,969 സഞ്ചാരികളുമായി തിരുവനന്തപുരമാണ് രണ്ടാമത്.

തൃശൂര് (15,07,511), വയനാട് (10,93,175) ജില്ലകളാണ് മൂന്നും നാലും സ്ഥാനത്ത്. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് സഞ്ചാരികളുടെ എണ്ണത്തില് വലിയ വര്ധവുണ്ടായത്.

X
Top