ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

പുതിയ ഓഹരികളുടെ വില്‍പ്പന ഉയര്‍ന്ന നിലവാരത്തില്‍

നീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) വഴി നടത്തുന്ന പുതിയ ഓഹരികളുടെ വില്‍പ്പന ഒരു പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി.

പല കമ്പനികളും ബിസിനസ്‌ വികസിപ്പിക്കുന്നതിനും മൂലധന ചെലവിന്‌ പണം കണ്ടെത്തുന്നതിനും പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നതാണ്‌ ഈ വര്‍ഷം കണ്ടുവരുന്ന പ്രവണത.

2023ല്‍ ഇതുവരെ പൂര്‍ത്തിയായതും നടത്താനിരിക്കുന്നതുമായ ഐപിഒകള്‍ വഴി സമാഹരിക്കുന്നത്‌ 27,435 കോടി രൂപയാണ്‌. ഇതില്‍ പകുതിയും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌.

കമ്പനികളുടെ കടം തിരിച്ചടയ്‌ക്കുന്നതിനും മൂലധന ചെലവിനുമാണ്‌ പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക മുഖ്യമായും വിനിയോഗിക്കുന്നത്‌.

ഇപ്പോള്‍ നടന്നുവരുന്ന ജെഎസ്‌ഡബ്ല്യു ഇന്‍ഫ്രാസ്‌ട്രക്‌ചറിന്റെ 2800 കോടി രൂപയുടെ ഐപിഒയില്‍ പൂര്‍ണമമായും പുതിയ ഓഹരികലുടെ വില്‍പ്പനയാണ്‌ നടക്കുന്നത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനി കടം തിരിച്ചടയ്‌ക്കുന്നതിനും ജെ എസ്‌ ഡബ്ല്യു ജയ്‌ഗഡ്‌ പോര്‍ട്ട്‌ ലിമിറ്റഡിന്റെയും ജെ എസ്‌ ഡബ്ല്യു മാംഗ്ലൂര്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെയും മൂലധന ചെലവിനായും മറ്റ്‌ പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കുമാണ്‌ കമ്പനി വിനിയോഗിക്കുന്നത്‌.

കഴിഞ്ഞയാഴ്‌ച സമാപിച്ച സംഹി ഹോട്ടല്‍സിന്റെ 1370 കോടി രൂപയുടെ ഐപിഒയില്‍ 88 ശതമാനം പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടന്നത്‌.

ഈയിടെ നടന്ന സിഗ്നേച്ചര്‍ ഗ്ലോബല്‍, യാത്രാ ഓണ്‍ലൈന്‍, സാഗ്‌ള്‍ പ്രീപെയ്‌ഡ്‌ ഓഷ്യന്‍ സര്‍വീസസ്‌ എന്നീ കമ്പനികളുടെ ഐപിഒകളുടെ 70 ശതമാനം മുതല്‍ 85 ശതമാനം വരെ പുതിയ ഓഹരികളുടെ വില്‍പ്പനയായിരുന്നു.

സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന പുരോഗതി പ്രയോജനപ്പെടുത്താനായി കമ്പനികള്‍ ബിസിനസ്‌ വിപുലീകരണം നടത്തുന്നതിനാണ്‌ പുതിയ ഓഹരികളുടെ വില്‍പ്പന വഴി ധനസമാഹരണം നടത്തുന്നത്‌.

ഈയിടെ നടന്ന ഉല്‍പ്പാദന മേഖലയിലെ ഐപിഒകളില്‍ മിക്കതും മൂലധന അടിത്തറ വികസിപ്പിക്കുന്നതിനും മൂലധന ചെലവ്‌ കണ്ടെത്തുന്നതിനും ഏറ്റെടുക്കലുകള്‍ക്കും വേണ്ടിയാണ്‌ പുതിയ ഓഹരികളുടെ വില്‍പ്പന നടത്തിയത്‌.

2022ല്‍ നടന്ന ഐപിഒകളുടെ 30 ശതമാനം മാത്രമായിരുന്നു പുതിയ ഓഹരികളുടെ വില്‍പ്പന.

പ്രധാനമായും പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരി ഉടമകളും ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ഗമായി ഐപിഒ നടത്തുന്നതാണ്‌ 2022 വരെ ഏതാനും വര്‍ഷങ്ങളായി കണ്ട പ്രവണത.

2023ല്‍ ഈ പ്രവണതയില്‍ മാറ്റം വരുന്നതാണ്‌ കാണുന്നത്‌.

X
Top