ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

2000 രൂപയുടെ നോട്ടുകള്‍ ബാങ്കിൽ തിരിച്ചെത്തിക്കാനുള്ള സമയപരിധി നീട്ടിയേക്കും

മുംബൈ: രണ്ടായിരം രൂപയുടെ നോട്ട് ബാങ്കുകളില് തിരികെ നല്കുന്നതിന് ഒക്ടോബര് അവസാനംവരെ ആര്ബിഐ സമയം അനുവദിച്ചേക്കും.

നോട്ട് തിരികെ നല്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര് 30ന് അവസാനിക്കാനിരിക്കെ, പ്രവാസി ഇന്ത്യക്കാരെയും മറ്റും പരിഗണിച്ചാണ് സമയം നീട്ടുന്നതെന്നാണ് റിപ്പോര്ട്ടുകള്.

പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ (3.32 ലക്ഷം കോടി രൂപ മൂല്യംവരുന്ന) 93 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി സെപ്റ്റംബര് ഒന്നിന് ആര്ബിഐ അറിയിച്ചിരുന്നു.

കഴിഞ്ഞ മെയ് 19ന് ആണ് 2000 രൂപയുടെ നോട്ടുകള് പിന്വലിക്കുന്നതായി റിസര്വ് ബാങ്ക് പ്രഖ്യാപിച്ചത്. ക്ലീന് നോട്ട് നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു.

തുടര്ന്നുള്ള ദിവസങ്ങളില് കറന്സി നിക്ഷേപിക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ ബങ്കുകളില് തിരിക്ക് അനുഭവപ്പെട്ടിരുന്നില്ല.

നോട്ട് നിരോധനത്തെ തുടര്ന്ന് വിപണിയില് അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപയുടെ കറന്സി പുറത്തിറക്കിയത്.

ലക്ഷ്യം പൂര്ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള് ലഭ്യമാകുകയും ചെയ്തതോടെ 2018-19 സാമ്പത്തിക വര്ഷത്തില് 2000 രൂപ നോട്ടിന്റെ അച്ചടി നിര്ത്തിവെച്ചിരുന്നു.

X
Top