‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

അമിത പലിശ ഈടാക്കരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

ബെംഗളൂരു: ചെറുകിട ബിസിനസുകാർ ഉൾപ്പെടെയുള്ള വായ്പക്കാരിൽ നിന്ന് അമിത പലിശ ഈടാക്കുന്നതിനെതിരെ റിസർവ് ബാങ്ക്. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെയുള്ള മൈക്രോ-ലെൻഡർമാരും ബാങ്കിതര വായ്പക്കാരും അമിത പലിശ നിരക്കുകൾ  ഈടാക്കരുതെന്ന് ബെംഗളൂരുവിൽ ചെറുകിട ധനകാര്യ ബാങ്കുകളുടെ ഡയറക്ടർമാരുടെ സമ്മേളനത്തിൽ സംസാരിക്കവേ ആർബിഐ ഡെപ്യൂട്ടി ഗവർണർ സ്വാമിനാഥൻ ജെ. പറഞ്ഞു.  ചെറുകിട വായ്പകൾക്ക് അമിത പലിശനിരക്ക് ഈടാക്കുന്നുവെന്ന നിരീക്ഷണം ജൂണിലെ ധനനയത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പങ്കുവച്ചിരുന്നു. 

ചെറുകിട വായ്പകൾ എടുക്കുന്നത് പ്രധാനമായും  സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും താഴ്ന്ന വിഭാഗങ്ങളുമായതിനാൽ സ്‌മോൾ ഫിനാൻസ് ബാങ്കുകൾ അവർക്ക്  താങ്ങാവുന്ന പലിശ നിരക്കിലുള്ള വായ്പകൾ മാത്രമേ നൽകാവൂ എന്ന്  സ്വാമിനാഥൻ വ്യക്തമാക്കി. 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുന്നതിൽ ചെറുകിട ധനകാര്യ ബാങ്കുകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലും എൻബിഎഫ്‌സികളിലും ചെറിയ മൂല്യമുള്ള വായ്പകളുടെ പലിശനിരക്ക് ഉയർന്നതും സാധാരണക്കാരെ കൊള്ളയടിക്കുന്ന രീതിയിലാണ് എന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ അവരുടെ ഭരണ നിലവാരം മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും ഡെപ്യൂട്ടി ഗവർണർ ചൂണ്ടിക്കാട്ടി.

X
Top