ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

രസ്ന സ്ഥാപകൻ അരീസ് ഖമ്പട്ട അന്തരിച്ചു

അഹമ്മദാബാദ്: രസ്നയുടെ നിറമുള്ള ലോകത്തുനിന്നു സ്ഥാപകചെയർമാനും പ്രമുഖ പാഴ്സി വ്യവസായിയുമായ അരീസ് ഖമ്പട്ട (85) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

ഇന്ത്യയിലെ മധുരപാനീയ വിപണിയിൽ ‘ഐ ലവ് യൂ രസ്ന’ എന്ന പരസ്യവുമായി 1970കളിൽ രസ്ന സ്നേഹം തുളുമ്പിയെഴുതിയ വിജയഗാഥ അരീസിന്റെ നേതൃപാടവത്തിലായിരുന്നു.

1980 കളിലെ കുട്ടികൾക്കു മറക്കാൻ കഴിയാത്ത ബ്രാൻഡാണു രസ്ന. ടെലിവിഷൻ പരസ്യങ്ങളിൽ വാത്സല്യം തുളുമ്പുന്ന പെൺകുട്ടിയെ കൊണ്ടുവന്ന് അതു ഹിറ്റാക്കിയത് അരീസിന്റെ ദീർഘവീക്ഷണമായിരുന്നു.

രസ്ന, അമുൽ, നിർമ എന്നീ മൂന്നു പ്രശസ്ത ബ്രാൻഡുകളും അഹമ്മദാബാദിൽ നിന്ന് പെൺകുട്ടികളെ ബ്രാൻഡ് അംബാസഡറാക്കി വിജയം നേടിയെന്നതും കൗതുകകരം.

സോഫ്റ്റ് ഡ്രിങ്ക്സ് വലിയ വിലയിൽ വിൽപന നടത്തിയിരുന്ന കാലത്ത് മധ്യവർഗത്തിന് താങ്ങാവുന്ന വിലയ്ക്ക് രസ്നയുടെ രസക്കൂട്ടുകൾ വിപണിയിലെത്തി. 5 രൂപയുടെ രസ്ന കോൺസൻട്രേറ്റ് വാങ്ങിയാൽ 35 ഗ്ലാസ് പാനീയം എന്നത് വലിയ ആകർഷണമായി.

ലിംകയും തംസപ്പും നിറഞ്ഞുനിന്ന ഇന്ത്യൻ വിപണിയിൽ രസ്ന സാധാരണക്കാരന്റെ പാനീയമായി. 1990കളുടെ തുടക്കം വരെ രസ്ന വിപണിയിൽ മുന്നിലായിരുന്നു.

9 പ്ലാന്റുകളിലാണ് രസ്ന നിർമിച്ചിരുന്നത്. രാജ്യമെമ്പാടുമായി 26 ഡിപ്പോകൾ വഴിയായിരുന്നു വിപണനം. 60 രാജ്യങ്ങളിൽ രസ്ന മാർക്കറ്റ് ചെയ്തു.

1998ൽ അരീസ് ഖമ്പട്ട കമ്പനിയുടെ ചെയർമാൻ സ്ഥാനം മകൻ പിറൂസിനു കൈമാറിയിരുന്നു. അഹമ്മദാബാദിലെ പാഴ്സി സമൂഹത്തിന്റെ മുൻ അധ്യക്ഷനായിരുന്നു അരീസ് ഖമ്പട്ട.

X
Top