ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബാറ്ററി സെൽ വിഭാഗത്തിനായി 100 മില്യൺ ഡോളർ നിക്ഷേപിച്ച്‌ ഒല ഇലക്ട്രിക്

ബാംഗ്ലൂർ: റൈഡ്-ഹെയ്‌ലിംഗ് ആപ്ലിക്കേഷനായ ഒലയുടെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിഭാഗമായ ഒല ഇലക്ട്രിക്, അതിന്റെ ലിഥിയം അയൺ ബാറ്ററി സെല്ലുകളുടെ ഗവേഷണത്തിനും വികസനത്തിനുമായി (ആർ ആൻഡ് ഡി) 100 മില്യൺ ഡോളർ നിക്ഷേപിച്ചതായി ബ്രോക്കറേജ് സ്ഥാപനങ്ങളായ ഐസിഐസിഐ സെക്യൂരിറ്റീസ്, എഡൽവീസ് എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒല ഇലക്ട്രിക് 200 ലധികം ഗവേഷകരെ ഗവേഷണ-വികസന പ്രക്രിയയ്ക്കായി നിയോഗിച്ചതായി റിപ്പോർട്ടുകൾ കാണിക്കുന്നു. നിലവിൽ, ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾക്കായി ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള എൽജി കെമിൽ നിന്നാണ് ബാറ്ററി സെല്ലുകൾ ലഭ്യമാക്കുന്നത്. ബാറ്ററി സെല്ലുകൾ ഇവിയിലെ ഏറ്റവും ചെലവേറിയ ഘടകമായതിനാൽ സ്വന്തമായി സെല്ലുകൾ നിർമ്മിക്കുന്നത് ഒലയുടെ ചെലവ് ഏകദേശം 30% കുറയ്ക്കും.

കമ്പനി തദ്ദേശീയമായി ആദ്യത്തെ ലി-അയോൺ സെൽ നിർമ്മിച്ചതായി ഒലയുടെ സഹസ്ഥാപകൻ ഭവിഷ് അഗർവാൾ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2026-ഓടെ സ്വന്തമായി ബാറ്ററികൾ നിർമ്മിക്കാനുള്ള കഴിവ് വികസിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഒലയ്ക്ക് മഹത്തായ അഭിലാഷങ്ങളുണ്ടെങ്കിലും, കമ്പനിക്ക് അത് സാക്ഷാത്കരിക്കാൻ സമയമെടുക്കുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പറഞ്ഞു. അതേസമയം 130 GWh മൂല്യമുള്ള ബാറ്ററികൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ 18,000 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിക്കായി ഒല ഇലക്ട്രിക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 

X
Top