ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

സ്വകാര്യ ബാങ്കുകളുടെ നാലാം ത്രൈമാസ ലാഭത്തില്‍ ഇടിവ്‌

മുംബൈ: ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ സ്വകാര്യ മേഖലാ ബാങ്കുകള്‍ ആരോഗ്യകരമായ അറ്റ പലിശ വരുമാന വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. ബാങ്കുകളുടെ വായ്‌പാ ബിസിനസ്‌ വളരുകയും കിട്ടാക്കടത്തിന്മേലുള്ള നീക്കിയിരിപ്പ്‌ ഗണ്യമായി കുറയുകയും ചെയ്‌തു.

അതേ സമയം അവയുടെ ലാഭത്തില്‍ 9.7 ശതമാനം ഇടിവാണുണ്ടായത്‌. ഇത്‌ മുഖ്യമായും ആക്‌സിസ്‌ ബാങ്കിന്‌ സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ റീട്ടെയില്‍ ബിസിനസ്‌ ഏറ്റെടുക്കാന്‍ വേണ്ടി വന്ന ചെലവിനെ തുടര്‍ന്നുണ്ടായ നഷ്‌ടം കാരണമാണ്‌.

ആക്‌സിസ്‌ ബാങ്ക്‌ നാലാം ത്രൈമാസത്തില്‍ 5728 കോടി രൂപയുടെ നഷ്‌ടമാണ്‌ രേഖപ്പെടുത്തിയത്‌. സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ റീട്ടെയില്‍ ബിസിനസ്‌ ഏറ്റെടുക്കാന്‍ 12,490 കോടി രൂപയാണ്‌ ആക്‌സിസ്‌ ബാങ്കിന്‌ ചെലവ്‌ വന്നത്‌.

ലിസ്റ്റ്‌ ചെയ്‌ത 14 സ്വകാര്യ മേഖലാ ബാങ്കുകളുടെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ലാഭം 23.3 ശതമാനം ഉയര്‍ന്നു. 1.17 ലക്ഷം കോടി രൂപയാണ്‌ 2022-23ലെ ലാഭം. ഇത്‌ മുന്‍വര്‍ഷം 94,046 കോടി രൂപയായിരുന്നു.

നാലാം ത്രൈമാസത്തിലെ സ്വകാര്യ മേഖലാ ബാങ്കുകളുടെ അറ്റ പലിശ വരുമാനത്തില്‍ 29.3 ശതമാനം വളര്‍ച്ചയാണ്‌ കൈവരിച്ചത്‌.

78,246 കോടി രൂപയാണ്‌ നാലാം ത്രൈമാസത്തിലെ അറ്റ പലിശ വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ അറ്റ പലിശ വരുമാനം 24.8 ശതമാനം ഉയര്‍ന്നു.

2.84 ലക്ഷം കോടി രൂപയാണ്‌ 2022-23ലെ ലാഭം. ഇത്‌ മുന്‍വര്‍ഷം 2.28 ലക്ഷം കോടി രൂപയായിരുന്നു.

X
Top