മുംബൈ: പിഎന്‍ ഗാഡ്‌ഗില്‍ ജ്വല്ലേഴ്‌സ് ലിമിറ്റഡിന്റെ(PN Gadgil Jewelers) ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ/ipo) സെപ്‌റ്റംബര്‍ 10ന് തുടങ്ങും. സെപ്‌റ്റംബര്‍ 12 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 456-480 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില(Offer Price).
പത്ത് രൂപ ഫേസ് വാല്യുവുള്ള 31 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. സെപ്‌റ്റംബര്‍ 16ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1100 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. 850 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 250 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ.
ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ് ഓഹരികള്‍ വില്‍ക്കുന്നത്. ഐപിഒ വഴി സമാഹരിക്കുന്ന തുക മഹാരാഷ്‌ട്രയില്‍ 12 പുതിയ സ്റ്റോറുകള്‍ തുടങ്ങുന്നതിനുള്ള ചെലവിനായും കടം തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
സ്റ്റോറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്രയിലെ സംഘടിത മേഖലയിലെ രണ്ടാമത്തെ വലിയ ജ്വല്ലറിയാണ് പിഎന്‍ ഗാഡ്‌ഗില്‍ ജ്വല്ലേഴ്‌സ്. മഹാരാഷ്ട്രയിലും ഗോവയിലുമായി 18 നഗരങ്ങളില്‍ 32 സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. ഒരു സ്റ്റോര്‍ യുഎസ്സിലുണ്ട്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 94 കോടി രൂപയാണ് കമ്പനി കൈവരിച്ച ലാഭം. 35 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്. 76 ശതമാനം വളര്‍ച്ചയോടെ 4507 കോടി രൂപ വരുമാനം കൈവരിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ വരുമാനം 2628 കോടി രൂപയും ലാഭം 4.37 കോടി രൂപയുമാണ്.