ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

മെല്‍ബണ്‍: എണ്ണവില 2 ശതമാനത്തോളം ഉയര്‍ന്നു. റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നടപടി തിങ്കളാഴ്ചയാണ് പ്രാബല്യത്തിലാകുന്നത്. അതേസമയം ഉത്പാദനം ചുരുക്കാന്‍ ഒപെക് പ്ലസ് നീക്കം തുടങ്ങി.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ചൈന തയ്യാറായിട്ടുമുണ്ട്. ഇതോടെ ബ്രെന്റ് അവധി 1.84 ഡോളര്‍ അഥവാ 2.2 ശതമാനം ഉയര്‍ന്ന് ബാരലിന് 87.41 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 1.64 ഡോളര്‍ അഥവാ 2 ശതമാനം ഉയര്‍ന്ന് ബാരലിന് 81.62 ഡോളറിലുമെത്തുകയായിരുന്നു. എണ്ണ ഇറക്കുമതി നിര്‍ത്തലാക്കിയും വില പരിധി ബാരലിന് 60 ഡോളറാക്കി പരിമിതപ്പെടുത്തിയുമാണ് ജി7 രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധം കൊണ്ടുവന്നത്.

എന്നാല്‍ കുറഞ്ഞവിലയിലുള്ള വ്യാപാരത്തിന് റഷ്യ തയ്യാറല്ല. അത്തരം രാഷ്ട്രങ്ങളിലേയ്ക്കുള്ള കയറ്റുമതി പൂര്‍ണ്ണമായും നിര്‍ത്തുമെന്നാണ് അവരുടെ മുന്നറിയിപ്പ്.യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങളുടെ പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുകയാണ് ഒപെക് പ്ലസ്.

ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസും (ഒപെക്) റഷ്യയുള്‍പ്പടെയുള്ള അതിന്റെ സഖ്യകക്ഷികളും ഉത്പാദനം വെട്ടിച്ചുരുക്കാനുള്ള തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു.

X
Top