കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: ഒപെക് യോഗം ചേരാനിരിക്കെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ചൈനീസ് നിര്‍മ്മാണ ഡാറ്റ പോസിറ്റീവാകുമെന്ന പ്രതീക്ഷയും യു.എസ് വിതരണം കുറയുന്നതും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ എമര്‍ജന്‍സി ബോണ്ട് വാങ്ങലുകളും ഡോളര്‍ 20 വര്‍ഷത്തെ ഉയരത്തില്‍ നിന്നും പിന്‍വാങ്ങിയതും വിലയെ തുണയ്ക്കുകയായിരുന്നു.

വ്യാഴാഴ്ച, ബ്രെന്റ് ഓയില്‍ ഫ്യൂച്ചേഴ്‌സ്, 0.4% ഉയര്‍ന്ന് ബാരലിന് 88.10 ഡോളറിലും ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചര്‍ ബാരലിന് 82.19 ഡോളറിലുമാണുള്ളത്.വരാനിരിക്കുന്ന ചൈനീസ് നിര്‍മ്മാണ പ്രവര്‍ത്തന ഡാറ്റയിലേയ്ക്കും ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങളുടെ യോഗത്തിലേയ്ക്കുമാണ് ഇപ്പോള്‍ ശ്രദ്ധമുഴുവന്‍.

വിലയെ പിന്തുണയ്ക്കുന്നതിനായി ഒപെക് ഉത്പാദനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിദിനം 500,000 മുതല്‍ 1 ദശലക്ഷം ബാരല്‍ വരെ വിതരണം വെട്ടിക്കുറയ്ക്കുമെന്ന് ഓന്‍ഡയിലെ വിശകലന വിദഗ്ധര്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നത് ക്രൂഡ് ഡിമാന്‍ഡിനെ സാരമായി ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഒപെക് യോഗം ചേരുന്നത്.

താഴേയ്ക്ക് വീഴുന്ന വിലയ്ക്ക് താങ്ങാകാന്‍ ഉത്പാദനക്കുറവ് സഹായിച്ചേക്കാം. ഇതോടെ എണ്ണ നാലാം പാദത്തില്‍ വീണ്ടെടുപ്പ് നടത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

X
Top