ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ലണ്ടന്‍: യു.എസ് കരുതല്‍ ശേഖരത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച എണ്ണവില ഉയര്‍ന്നു. ബ്രെന്റ് അവധി 0.1 ശതമാനം ഉയര്‍ന്ന് ബാരലിന് 88.44 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 0.2 ശതമാനം ഉയര്‍ന്ന് 81.08 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ടിലെ കണക്കുകള്‍ പ്രകാരം യു.എസ് കരുതല്‍ ശേഖരത്തില്‍ 4.8 ബില്യണ്‍ ബാരലിന്റെ കുറവാണുണ്ടായത്.

കഴിഞ്ഞയാഴ്ചയിലെ കണക്കാണിത്. ഔദ്യോഗിക സര്‍ക്കാര്‍ ഡാറ്റ ബുധനാഴ്ചയാണ് പുറത്തുവരിക.യു.എസ് സര്‍ക്കാറിന്റെ തന്ത്രപരമായ പെട്രോളിയം റിസര്‍വ് നിലവില്‍ 38 വര്‍ഷ താഴ്ചയിലാണുള്ളത്.

ഡോളര്‍ സൂചികയിലെ ഇടിവും വിലയില്‍ പ്രതിഫലിച്ചു. ഡോളര്‍ മൂല്യം കുറയുന്നത് ഡിമാന്റ് വര്‍ധിപ്പിക്കും എന്നതിനാലാണ് ഇത്. സൗദി അറേബ്യ വിതരണം കുറച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഇരു സൂചികകളും നേട്ടമുണ്ടാക്കിയിരുന്നു.

അതേസമയം ചൈനീസ് ഡിമാന്റ് കുറയുന്നത് വലിയ വര്‍ദ്ധനവിന് തടയിടുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യത്തെ ഡിമാന്റ് താഴ്ത്തുന്നത്.

X
Top