കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

താഴ്ച വരിച്ച് എണ്ണവില

ലണ്ടന്‍: ഒക്ടോബര്‍ മാസത്തെ ചെറുകിട വിലസൂചിക പണപ്പെരുപ്പം യു.എസ് പുറത്തുവിടാനിരിക്കെ എണ്ണവില താഴ്ന്നു. നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മാന്ദ്യഭീതി സംജാതമായതാണ് കാരണം. ബ്രെന്റ് താഴ്ച വരിച്ച് 92.41 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി 0.3 ശതമാനം താഴ്ന്ന് 85.61 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

ചൈനയുടെ മോശം സാമ്പത്തികാവസ്ഥയും ഡിമാന്റ് കുറയ്ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമാണ് ചൈന. രാജ്യത്തിന്റെ ട്രേഡ് ബാലന്‍സ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയര്‍ന്നുവെന്നാണ് ഏറ്റവും അവസാനം വന്ന വാര്‍ത്ത.

കോവിഡ് ലോക് ഡൗണ്‍ കാരണം പണപ്പെരുപ്പം ഇടിവ് നേരിട്ടിട്ടുണ്ട്. ഡോളറിന്റെ ശക്തി പ്രാപിക്കലും എണ്ണവില താഴ്ത്തി. ഡോളര്‍ അടിസ്ഥാനമാക്കിയ ചരക്കുകള്‍ വാങ്ങാന്‍ മറ്റ് കറന്‍സി രാഷ്ട്രങ്ങള്‍ വിസമ്മതിക്കുന്നതാണ് കാരണം.

X
Top