ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

9 ഓഹരികള്‍ എംഎസ്‌സിഐ ഇന്ത്യ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍

മുംബൈ: ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, സുസ്‌ലോണ്‍ എനര്‍ജി, പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌, എപിഎല്‍ അപ്പോളോ, പോളികാബ്‌, മാക്രോടെക്‌ ഡെവലപ്പേഴ്‌സ്‌, ടാറ്റാ മോട്ടോഴ്‌സ്‌, പേടിഎം, ടാറ്റാ കമ്യൂണിക്കേഷന്‍സ്‌ എന്നീ ഓഹരികളെ എംഎസ്‌സിഐ ഇന്ത്യ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഉള്‍പ്പെടുത്തി.

ഒരു ഇന്ത്യന്‍ ഓഹരിയെയും സൂചികയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടില്ല. എംഎസ്‌സിഐ ഇന്ത്യ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഉള്‍പ്പെടുത്തിയതു വഴി ഈ ഒന്‍പത്‌ ഓഹരികളില്‍ 172 കോടി ഡോളര്‍ നിക്ഷേപിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

നവംബര്‍ 30നാണ്‌ സൂചികയിലെ അഴിച്ചുപണി നിലവില്‍ വരുന്നത്‌. നേരത്തെ എംഎസ്‌സിഐ ഇന്ത്യ സ്‌മോള്‍കാപ്‌ സൂചികയില്‍ നിന്ന്‌ സുസ്‌ ലോണ്‍ എനര്‍ജി, പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌, എപിഎല്‍ അപ്പോളോ എന്നീ ഓഹരികള്‍ നവംബര്‍ 30ന്‌ ഒഴിവാക്കപ്പെടും.

ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്കില്‍ 290 ദശലക്ഷം ഡോളറും സുസ്‌ലോണ്‍ എനര്‍ജിയില്‍ 264 ദശലക്ഷം ഡോളറും നിക്ഷേപിക്കപ്പെടും. പെര്‍സിസ്റ്റന്റ്‌ സിസ്റ്റത്തിലേക്ക്‌ എത്തുന്നത്‌ 254 ദശലക്ഷം ഡോളര്‍ ആയിരിക്കും. മറ്റുള്ള ഓഹരികളിലേക്ക്‌ 160 ദശലക്ഷം മുതല്‍ 227 ദശലക്ഷം വരെ നിക്ഷേപിക്കപ്പെടും.

എജിഐ ഗ്രീന്‍പാക്‌, ഡോഡ്‌ല ഡയറി, ഗോകുല്‍ദാസ്‌ എക്‌സ്‌പോര്‍ട്ട്‌സ്‌, എസ്‌ജെവിഎന്‍, ഹിന്ദുസ്ഥാന്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പനി, പിടിസി ഇന്ത്യ, ഗേറ്റ്‌വേ ഡിസ്‌ട്രിപാര്‍ക്കുകള്‍, അരവിന്ദ്‌ ഫാഷന്‍സ്‌, ഇലക്‌ട്രോസ്‌റ്റീല്‍ കാസ്‌റ്റിംഗ്‌സ്‌, ഡിബി റിയാലിറ്റി, ഓറിയന്റ്‌ സിമന്റ്‌സ്‌, ഗബ്രിയേല്‍ ഇന്ത്യ, അസ്‌ട്രാ മൈക്രോവേവ്‌ എഞ്ചിനീയര്‍ തുടങ്ങിയ ഓഹരികള്‍ എംഎസ്‌സിഐ ഇന്ത്യ സ്‌മോള്‍കാപ്‌ സൂചികയില്‍ ഇടംപിടിക്കും.

അതേസമയം ജിന്‍ഡാല്‍ സ്‌റ്റെയിന്‍ലെസ്‌, ഡാല്‍മിയ ഭാരത്‌, വോഡഫോണ്‍ ഐഡിയ, ഭെല്‍, ലിന്‍ഡെ ഇന്ത്യ, തെര്‍മാക്‌സ്‌, എസിസി, ഇന്ത്യന്‍ ബാങ്ക്‌, എസ്‌കോര്‍ട്ട്‌സ്‌ കുബോട്ട എന്നിവ എംഎസ്‌സിഐ ഇന്ത്യ സ്‌മോള്‍കാപ്‌ സൂചികയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും.

X
Top