ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 20222022 ഓഗസ്റ്റിൽ ആധാർ വഴി 23.45 കോടി e-KYC ഇടപാടുകൾ നടത്തിജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തുമെന്ന് റോയിട്ടേഴ്‌സ് പോള്‍തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

1020 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 17400 ന് താഴെ

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കേന്ദ്രബാങ്കുകള്‍ പലിശനിരക്കുയര്‍ത്തിയതും കര്‍ശന നടപടികള്‍ തുടരുമെന്ന ഫെഡ് റിസര്‍വിന്റെ മുന്നറിയിപ്പുമാണ് വിപണിയെ തളര്‍ത്തിയത്. സെന്‍സെക്‌സ് 1020.80 പോയിന്റ് അഥവാ 1.73 ശതമാനം ഇടിവ് നേരിട്ട് 58,098.92 ലെവലിലും നിഫ്റ്റി 302.50 പോയിന്റ് അഥവാ 1.72 ശതമാനം ഇടിഞ്ഞ് 17,327.30 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു.

മൊത്തം 959 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2417 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 106 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്ട്‌സ്, എസ്ബിഐ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍.

അതേസമയം ഡിവിസ് ലാബ്‌സ്, സണ്‍ഫാര്‍മ, ടാറ്റ സ്റ്റീല്‍, സിപ്ല, ഐടിസി എന്നിവ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു. എല്ലാമേഖലകളും ചുവപ്പിലായപ്പോള്‍ മൂലധന വസ്തുക്കള്‍, ഊര്‍ജ്ജം,റിയാലിറ്റി, ബാങ്ക് എന്നിവ 2-3 ശതമാനം താഴ്ച വരിച്ചു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂടികകള്‍ 2 ശതമാനം തകരുന്നതിനും വിപണി സാക്ഷിയായി.

വാള്‍സ്ട്രീറ്റിന്റെ ചുവടുപിടിച്ച് ഏഷ്യന്‍, യൂറോപ്യന്‍ സൂചികകള്‍ പിന്‍വലിഞ്ഞ ദിവസമാണ് കടന്നുപോകുന്നത്. വാള്‍സ്ട്രീറ്റ് സൂചികകള്‍ വ്യാഴാഴ്ച നഷ്ടം വരിച്ചിരുന്നു.

X
Top