ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

നിഫ്റ്റി 16,700ന് മുകളില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 390.28 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 56,072.23 ലും നിഫ്റ്റി 114.20 പോയിന്റ് അഥവാ 0.69 ശതമാനം നേട്ടത്തില്‍ 16719.50ത്തിലും വ്യാപാരം അവസാനിപ്പിച്ചു. മൊത്തം 1732 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1511 ഓഹരികള്‍ ഇടിവ് നേരിട്ടു.
143 ഓഹരികളുടെ വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അള്‍ട്രാടെക് സിമന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, യുപിഎല്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ തിരിച്ചടി നേരിട്ടു.
മേഖലകളില്‍ ബാങ്ക് സൂചിക 1 ശതമാനം ഉയര്‍ന്നപ്പോള്‍ ഊര്‍ജ്ജം, ഐടി എന്നിവ 0.5-1 ശതമാനം വരെ താഴെ പോയി. ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക വെള്ളിയാഴ്ച നഷ്ടത്തിലായി. അതേസമയം സ്‌മോള്‍ക്യാപ്പ് നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി.
വിദേശ നിക്ഷേപവും ശക്തമായ പാദഫലങ്ങളുമാണ് വിപണിയുടെ ഉയര്‍ച്ചയ്ക്ക് വഴിവെച്ചതെന്ന് ജിയോജിത്ത് ഗവേഷണവിഭാഗം തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. മികച്ച ജൂണ്‍പാദ ഫലങ്ങള്‍ പുറത്തുവിട്ട ബാങ്കിംഗ് മേഖല ഇന്ന് നേട്ടമുണ്ടാക്കി. കര്‍ശനമായ ധനനയവുമായി യൂറോപ്യന്‍ കേന്ദ്രബാങ്ക് രംഗത്തുണ്ടെങ്കിലും സ്വീഡിഷ് ഒഎംഎക്‌സ് ഒഴിച്ച് യൂറോപ്യന്‍ സൂചികകള്‍ നേട്ടം കുറിച്ചു.
അതേസമയം ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ജപ്പാനീസ് നിക്കൈ ഉയര്‍ന്നപ്പോള്‍ ഓസ്ട്രലിയന്‍ എസ്ആന്റ്പി എഎസ്എക്‌സ്, ചൈനീസ് സൂചികകളായ ഷാങ്കായി, എസ്സെഡ്എസ്ഇ കോമ്പണന്റ്, ചൈനഎ50, കൊറിയന്‍ കോസ്പി എന്നിവ നഷ്ടം നേരിട്ടു. തായ് വാന്‍ വെയ്റ്റഡും ഹോങ്കോങ് ഹാങ് സെങും നേരിയ ഉയര്‍ച്ച കൈവരിച്ചു.

X
Top