ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

ചൈനയില്‍ പുതിയ വീടുകളുടെ വിലയില്‍ ഇടിവ്

ബെയ്ജിങ്: ചൈനയില് പുതിയ വീടുകളുടെ വില ഇടിവ് നേരിടുന്നതായി റിപ്പോര്ട്ട്. തുടര്ച്ചയായ നാലാം മാസമാണ് ഇത്തരത്തിലൊരു മാറ്റം രാജ്യത്ത് സംഭവിക്കുന്നത്. പുതിയ വീടുകളുടെ വിലയില് ഒക്ടോബര് മാസത്തില് മാത്രം 0.3 % ഇടിവാണ് രേഖപ്പെടുത്തിയത്.

നാഷണല് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സാണ് (എന്ബിഎസ്) ഇതുസംബന്ധിച്ച കണക്കുകള് പുറത്തുവിട്ടത്. പുതിയ വീടുകളുടെ ഡിമാന്ഡ് കുറയുന്നതാണ് വിലയില് ഇത്രയേറെ കുറവുണ്ടാകാനുള്ള കാരണമെന്നും വിദഗ്ധര് പറയുന്നു.

70 നഗരങ്ങളിലെ 56 ഇടങ്ങളില് പുതിയ വീടിന്റെ വില കുറഞ്ഞതായി റിപ്പോര്ട്ടില് പറയുന്നു. ബെയ്ജിങ്, ഷെന്ഷെന് തുടങ്ങിയ വന് നഗരങ്ങളിലെ പുതിയ വീടുകളുടെ വില മുന് മാസങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോള് കുറഞ്ഞുവെന്നും റിപ്പോര്ട്ട് പറയുന്നു.

2020 ഒക്ടോബര് മുതലാണ് പുതിയ വീടുകളുടെ വിലയില് ഇടിവ് നേരിടുന്ന നഗരങ്ങളുടെ എണ്ണത്തില് വര്ധനവുണ്ടായത്.

പഴയവീടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്ബിഎസ് പുറത്തുവിടുന്ന റിപ്പോര്ട്ടുകള് പ്രകാരം ഒക്ടോബര് മാസത്തില് 67 നഗരങ്ങളിലെ നിലവിലുള്ള വീടുകളുടെ വിലയിലും കുറവ് രേഖപ്പെടുത്തി.

സെപ്റ്റംബര് മാസത്തില് ഇത് വെറും 65 നഗരമായിരുന്നു. കോവിഡ് കാലത്തും രാജ്യം വന് തോതില് തിരിച്ചടികള് നേരിട്ടിരുന്നു.

X
Top