ഹരിത വിപ്ലവത്തിലേക്ക് ഇന്ത്യ; നോര്‍ത്ത് സ്റ്റാര്‍ പദ്ധതിയുമായി യുകെയും ഡെന്മാര്‍ക്കുംരാജ്യത്ത് 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോഇന്ത്യയുമാ‌യി നിർണായക പ്രതിരോധ കരാറുകൾക്ക് അമേരിക്കലക്ഷദ്വീപിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹംകേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നു

ഇൻഡസ്ഇൻഡ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ബിസിനസ് പ്രീമിയത്തിൽ 18% വളർച്ച

ൻഡസ്ഇൻഡ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ബ്രാൻഡ് മാറ്റത്തിനും ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡും (ഐഐഎച്ച്എൽ) നിപ്പോൺ ലൈഫ് ഇൻഷുറൻസും ലയിച്ചതിന് ശേഷവുമുള്ള ആദ്യ സാമ്പത്തിക വർഷമായ 2025–26-ലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു.

ഇതുപ്രകാരം ‌കമ്പനി ബിസിനസ് പ്രീമിയത്തിൽ 18% വളർച്ചയോടെ 1,475 കോടി രൂപ കൈവരിച്ചു. അതേസമയം ആകെ പ്രീമിയം 6% വളർച്ചയോടെ 6,051 കോടി രൂപയായി ഉയർന്നതായും കമ്പനി വ്യക്തമാക്കി.

ഇക്കാലയളവിൽ നികുതിക്ക് ശേഷമുള്ള ലാഭം 15% വർധിച്ച് 248 കോടി രൂപയായി. കമ്പനിയുടെ സാമ്പത്തിക ഭദ്രതയും ദീർഘകാല സ്ഥിരതയും കൂടുതൽ ശക്തമാക്കിക്കൊണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 40,214 കോടി രൂപയായി വർധിച്ചതായും ഇൻഡസ്ഇൻഡ് നിപ്പോൺ അറിയിച്ചു.

ക്ലെയിം സെറ്റിൽമെന്റ് അനുപാതം 98.98%, സോൾവൻസി അനുപാതം 218%, 13-ാം മാസത്തെ പെർസിസ്റ്റൻസി അനുപാതം 80.2% എന്നിവയാണ് മറ്റ് പ്രധാന നേട്ടങ്ങൾ.
വിപുലീകരണത്തിന്റെ ഭാഗമായി ഇൻഡസ്ഇൻഡ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ഏകദേശം 200 പുതിയ വിപണന കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി ‌വ്യക്തമാക്കി.

പങ്കാളിത്തമുള്ള പോളിസി ഉടമകൾക്കായി ഏകദേശം 423 കോടി രൂപയുടെ ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പങ്കാളിത്തവും സാമ്പത്തിക നേട്ടങ്ങളും വിശ്വാസം, ദീർഘകാല ബന്ധങ്ങൾ, കൃത്യമായ നടപ്പാക്കൽ എന്നിവയിൽ കെട്ടിപ്പടുത്ത ഒരു ബിസിനസിന്റെ കരുത്തിനെ പ്രതിഫലിപ്പിക്കുന്നതായി ഇൻഡസ്ഇൻഡ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ഇഡിയും സിഇഒയുമായ ആശിഷ് വോഹ്റ പറഞ്ഞു.

X
Top