ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

രാജ്യത്ത് 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

ന്യൂഡൽഹി: കൊച്ചി മാതൃകയിൽ രാജ്യത്ത് 18 നഗരങ്ങളിൽ വാട്ടർ മെട്രോ വരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ അവലോകന യോഗം നടന്നു. നഗരങ്ങളിലെ ഉൾനാടൻ ജലപാതകളെ കാര്യക്ഷമവും സുസ്ഥിരവും ആധുനികവുമായ പൊതുഗതാഗത മാർഗമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ശ്രീനഗർ, പട്‌ന, വാരാണസി, അയോധ്യ, പ്രയാഗ്‌രാജ് തുടങ്ങിയ നഗരങ്ങളിൽ ആദ്യഘട്ടത്തിൽ വാട്ടർ മെട്രോ സർവീസ് പൂർത്തിയാവും. അസമിലെ തേസ്പുർ, ദിബ്രുഗഡ് ഉൾപ്പെടെ രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്. കരട് ദേശീയ വാട്ടർ മെട്രോ നയം 2026 വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കായി കൈമാറിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ വിജയം മാതൃകയാക്കിയാണ് നയം രൂപവത്കരിച്ചതെന്ന് സർബാനന്ദ സോനോവാൾ വ്യക്തമാക്കി.

കേന്ദ്ര- സംസ്ഥാന പങ്കാളിത്തതോടേയും പൊതു- സ്വകാര്യ പങ്കാളിത്തത്തോടേയും പദ്ധതി നടപ്പാക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നുണ്ട്. 18 നഗരങ്ങളിൽ സാധ്യതാ പഠനം നടത്താൻ കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (കെഎംആർഎൽ) ഉൾനാടൻ ജലപാത അതോറിറ്റി ചുമതലപ്പെടുത്തിയിരുന്നു.

18 ഇടങ്ങളിൽ പദ്ധതി സ്ഥലം സന്ദർശനം പൂർത്തിയാക്കി. ലക്ഷദ്വീപ് ഒഴികെ കരട് റിപ്പോർട്ടും തയ്യാറായി. ആദ്യഘട്ടത്തിലെ നഗരങ്ങളുടെ റിപ്പോർട്ടുകൾ മന്ത്രാലയം സ്വീകരിച്ചു.

X
Top