റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

പെപ്സികോ 5700 കോടി രൂപയുടെ നിക്ഷേപം നടത്തും

മുംബൈ: ഭക്ഷ്യ-പാനീയ രംഗത്തെ പ്രമുഖ കമ്പനിയായ പെപ്സികോ 2030 ഓടെ ഇന്ത്യയിൽ 5700 കോടി രൂപ വരെ നിക്ഷേപിക്കും.

തങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളുടെ നിർമാണശേഷി വർധിപ്പിക്കുന്നതിനാണ് പ്രധാനമായും ഈ നിക്ഷേപമെന്ന് പെപ്സികോ ഇന്ത്യ-ദക്ഷിണേഷ്യ സിഇഒ ജാഗൃത് കൊട്ടേച്ച പറഞ്ഞു.

2025 ഡിസംബറിൽ അവസാനിച്ച 12 മാസത്തെ കണക്കനുസരിച്ച് പെപ്സികോ ഇന്ത്യ 9789 കോടി രൂപയുടെ മൊത്ത വരുമാനവും 905 കോടി രൂപയുടെ അറ്റാദായവും നേടിയിട്ടുണ്ട്.

മധ്യപ്രദേശ്, ആസാം, തമിഴ്നാട് സംസ്ഥാനങ്ങളിലെ മൂന്നു നിർമാണ ഫാക്ടറികളിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

പെപ്സിക്കോയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ലോകത്തിലെ ആദ്യ 13 വിപണിലൊന്നാണ് ഇന്ത്യയെന്നും രാജ്യത്ത് തുടർന്നും നിക്ഷേപം നടത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

X
Top