രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

കേരളത്തില്‍ സ്വര്‍ണ നിരക്ക് ഏകീകരിക്കാന്‍ തീരുമാനവുമായി വ്യാപാര സംഘടനകള്‍

കൊച്ചി: കേരളത്തില്‍ ദിവസേന നിശ്ചയിക്കുന്ന സ്വര്‍ണവില ഏകീകരിക്കാന്‍ സ്വര്‍ണ വ്യാപാര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 4 സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി റേറ്റ് കമ്മിറ്റിയും രൂപീകരിച്ചു.

ഡോ.ബി.ഗോവിന്ദന്‍ (ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍-AKGSMA ), കെ.സുരേന്ദ്രന്‍, അഡ്വ. എസ്. അബ്ദുല്‍ നാസര്‍ (കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍-KGSMA ), ടി.എസ്. കല്യാണരാമന്‍, എം.പി. അഹമ്മദ്, രാജേഷ് കല്യാണ്‍, നിഷാദ് മലബാര്‍ (കേരള ജ്വല്ലറി ഫെഡറേഷന്‍- KJF), ഷാജു ചിറയത്ത് (കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷന്‍-KGSDA) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വ്യാപാര സംഘടനകള്‍ വില കുത്തനെ കൂട്ടിയിരുന്നു. പല സംഘടനകളും പല നിരക്ക് പിന്തുടര്‍ന്നത് ഉപഭോക്താക്കളിലും ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷനുകളുടെ സംയുക്ത സമ്മേളനം വിളിച്ച് വില ഏകീകരിക്കാന്‍ തീരുമാനമെടുത്തത്.

ഇനി മുതല്‍ ഏകീകൃത വിലയാണ് നിശ്ചയിക്കുക. ദിവസേന രാവിലെ 9.30 ന് മുമ്പും, ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കും മാത്രമായിരിക്കും ഇനി മുതല്‍ വില നിശ്ചയിക്കുക എന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ അറിയിച്ചു.

X
Top